ന്യൂയോർക്ക്: മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സെൻറ് തോമസ് ദിനാചരണവും എക്യൂമെനിക്കൽ കൺവൻഷനും ജൂലൈ 23, 24 തീയതികളിൽ നടത്തപ്പെടുന്നു.ജൂലൈ 23-നു വൈകുന്നേരം 5:00 മണിക്ക് ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടക്കുന്ന സെൻറ് തോമസ് ദിനാചരണ യോഗത്തിൽ എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി മുഖ്യാതിഥിയും കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ വിശിഷ്ടാതിഥിയുമായിരിക്കും.
ന്യൂയോർക്കിലുള്ള വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നു. ഫെഡറേഷൻറെ ആഭിമുഖ്യത്തിലുള്ള കൺവെൻഷൻ യോഗങ്ങൾ ജൂലൈ മാസം ഇരുപത്തിമൂന്നു (23), ഇരുപത്തിനാലു (24), തീയതികളിൽ വിവിധ പള്ളികളിൽ വെച്ച് നടത്തപ്പെടുന്നു. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ വചനം പ്രഘോഷിക്കുന്നു. ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് ന്യൂയോർക്ക് മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വച്ചും ഇരുപത്തിനാലാം തീയതി ഞായറാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് ഓൾഡ് ബെത്‌പേജിലുള്ള സെന്റ്. മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ വച്ചും നടത്തപ്പെടുന്നതാണ്.
വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗങ്ങളിലെ ഗാനശുശ്രുഷക്ക് എക്യൂമെനിക്കൽ കൊയർ നേതൃത്വം നൽകുന്നതാണ്. ഈ സുവിശേഷ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. റവ. ശാലു ടി. മാത്യു അധ്യക്ഷനായ ഫാ. ജോൺ തോമസ്, കളത്തിൽ വര്ഗീസ്, ഷാജി തോമസ് ജേക്കബ്, ജോൺ താമരവേലിൽ, ജിൻസൺ പത്രോസ്, ഗീവര്ഗീസ് മാത്യൂസ്, ജോൺ തോമസ്, തോമസ് വറുഗീസ്, സജു സാം എന്നിവരടങ്ങുന്ന കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…