ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല അമേരിക്കയിൽ 20 ലക്ഷം കാറുകൾ തിരികെവിളിക്കുന്നു. വാഹനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാന ത്തിൽ, നിരീക്ഷണസമിതിയായ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) പിഴവ് ക ണ്ടെത്തിയതിനു പിന്നാലെയാണു നടപടി. രണ്ടു വർഷത്തെ അന്വേഷണത്തിനു ശേഷമാണ് നിരീക്ഷണസമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2012 ഒക്ടോബർ 5 നും 2023 ഡി- സംബർ 7 നും ഇടയിൽ നിർമ്മിച്ച Y, S, 3, X എന്നീ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഓട്ടോപൈലറ്റ് സംവിധാനത്തിൽ കണ്ടെത്തിയ പിഴവ് സോഫ്റ്റ് വെയർ അപ്ഡേറ്റിലൂടെ പരിഹരിക്കുമെന്ന് ടെസ്‌ല അറിയിച്ചു.
സ്റ്റിയറിംഗ്, വേഗനിയന്ത്രണം, ബ്രേക്കിംഗ് എന്നിവയിൽ ഡ്രൈവറെ സഹായിക്കുന്നതാണ് ഓട്ടോപൈലറ്റ് സംവിധാനം. ടെസ്‌ല സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തശേഷവും വാഹനങ്ങൾ നിരീക്ഷിക്കുമെന്ന് എൻഎച്ച്ടിഎസ്എ അറിയിച്ചു. ടെസ്‌ലയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ പൊതുനിരത്തുകൾക്ക് യോജിച്ചവയല്ലെന്ന് കമ്പനിയിലെ മുൻ ജീവനക്കാരൻ ബിബിസിയോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പിഴവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…