America

പ്രവാസി മലയാളികളുടെ കലാസാംസ്കാരികവേദി പ്രൗഡഗംഭീരമായി

ആഗോളതലത്തിലുള്ള പ്രവാസിമലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ പ്രഥമ കലാസാംസ്കാരിക വേദി പ്രൗഡ ഗംഭീരമായി തുടങ്ങി.

ഏപ്രിൽ 28 നു വൈകുന്നേരം നാലുമണിക്കു 15:00 UK, 19:30 Indian time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റും, ധന്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി ഇ ഒ യും, നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതുമായ ശ്രീ. ജോൺ മത്തായി ഉൽഘാടനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ശ്രീ. ഗോപാലപിള്ള ഭദ്രദീപം തെളിച്ചു പ്രവാ സികൾക്കായി നവസന്ദേശം പകർന്നപ്പോൾ വെർച്ചൽ പ്ളാറ്റ്ഫോമിൽ പങ്കെടുത്തുകൊണ്ടി രുന്ന എല്ലാ പ്രവാസി മലയാളികളും തന്നെ ദീപം തെളിച്ചു കൊണ്ടു ആ സന്ദേശം ഏറ്റു വാങ്ങി, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും, കലാസാംസ്കാ രീകരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ. ഗ്രിഗറി മേടയിൽ മേടയി ലാണു ഈ കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്യുവാനെത്തിയത്.

ശ്രീ. ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജർമൻ പ്രൊവിൻസ്) ഈശ്വര പ്രാർത്ഥ നക്കുശേഷം, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. യോഗാധ്യക്ഷന ചെയർമാൻ ജോളി തടത്തിൽ, ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള തുടങ്ങിയവർ വേൾഡ് മലയാളി കൗൺസിൽ തുടക്കമിട്ട കലാസാംസ്കാരികവേദിയുടെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പള്ളി ആശംസകൾ നേർന്നു.

പ്രത്യേക അഥിതികളായി എത്തിയ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ശ്രീ. മനുവും, പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ. ജയനും എയർപ്പോർട്ടിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തേയും, അവരുടെ സേവനം യാത്രക്കാർക്ക് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. അടുത്തകാലത്തു കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചു ഹൃദയസ്തംഭനം മൂലം മരിക്കാനിടയായ ആസ്ട്രേലിയയിൽ നിന്നു അവധിക്കു നാട്ടിൽ വന്ന അഭിലാഷ് എന്ന പ്രവാസി മലയാളിക്ക് എയർപോർട്ടിൽ നിന്നു പ്രഥമ ശുശ്രൂഷ കിട്ടുവാൻ വൈകിയെന്ന ചില വാർത്തകൾ കേട്ടു ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളികൾക്കു ആശ്വാസം പകരുന്ന വാക്കുകളായിരുന്നു ശ്രീ. മനുവും ശ്രീ. ജയനും പങ്കുവച്ചത്.

മാധ്യമപ്രവർത്തകനും, വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റു മായ ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ഡോക്ടേഴ്സ് ഫോറം പ്രസി ഡന്റ് ഡോ. ജിമ്മി മൊയ്മാൻ, ഗ്ളോബൽ വൈസ് പ്രസിഡന്റ് ശ്രീ. തോമസ് അറംമ്പന കുടി, വേൾഡ് മലയളി കൗൺസിൽ NRK ഫോറം പ്രസിഡന്റ് ശ്രീ. അബ്ദുൾ ഹാക്കിം, മാധ്യമപ്രവർത്തകനും, പ്രമുഖ സാഹിത്യകാരനും, എഴുത്തുകാരനുമായ ശ്രീ, കാരൂർ സോമൻ തുടങ്ങിയവരാണ് അഭിലാഷ് എന്ന യുവാവിന്റെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദി ക്കുവാനുള്ള പാനലിൽ ഉണ്ടായിരുന്നത്.

പ്രമുഖ എഴുത്തുകാരിയും, വാഗ്മിയും, അക്ഷരി ഫൗണ്ടേഷൻ സി.ഇ.ഒ.യും, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോം പ്രസിഡന്റുമായ പ്രൊഫസർ ഡോ.ല ളിത മാത്യു കലാസാംസ്കാരിക വേദിയിൽ കവിതയുടെ പ്രാധാന്യത്തെക്കുറിച്ചു ഹ്രസ്വ മായി പ്രതിപാദിച്ചുകൊണ്ടു താനെഴുതിയ ഉറങ്ങട്ടെ മുത്തശ്ശി എന്ന കവിത അവതരിപ്പിച്ചു. രാജു കന്നേക്കാട്ടു (ഐയർലണ്ട് പ്രൊവിൻസ്) അവതരിപ്പിച്ച ഗഫൂർക്ക ദോസ്ത് എന്ന കവിതയും, ജോൺസൺ, ആൻസി തലശല്ലൂർ (പ്രസിഡന്റ് ) വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ) അവതരിപ്പിച്ച രു ഗാനവും, ഷൈബു ജോസഫ് കട്ടിക്കാട്ടിന്റെ ഗാന വും, ഗായകനും, കലാകാരനുമായ ശ്രീ. സോബിച്ചൻ ചേന്നങ്കരയുടെ ഗാനങ്ങളും, ഈ കലാസാംസ്ക്കാരികവേദിയെ പ്രൗഡഗംഭീരമാക്കി.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം മെയ് 26-ാം തീയതി ഉച്ചകഴിഞ്ഞു. മൂന്നുമണിക്കു (UK time) വേർച്ചിൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. ഈ കലാസാംസ്കാ രികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കു വാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പ്രവാസി മലയാളികൾക്കിടയിൽ ഇദംപദമായി ആരംഭിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദി ക്കാനും അവസരം ഉണ്ടായിരിക്കും

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്കു വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്…

ജോളി എം.പടയാട്ടിൽ (പ്രസിഡന്റ് ) – 04915753181523

ജോളി തടത്തിൽ (ചെയർമാൻ) – 0491714426264

ബാബു തോട്ടപ്പിള്ളി (ജന.സെക്രട്ടറി) – 0447577834404

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

6 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

18 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

20 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago