America

അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ റോയി നെല്ലിക്കാലായുടെ സംസ്കാരം വ്യാഴാഴ്ച

Jeemon Ranny

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ മുതിർന്ന  പത്രപ്രവർത്തകനും സാമൂഹ്യ  സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും സംഘാടകനുമായിരുന്ന അന്തരിച്ച റോയി നെല്ലിക്കാലയുടെ (69)  സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 ന് വ്യാഴാഴ്ച രണ്ടു മണിക്ക് നെല്ലിക്കാല മാർത്തോമാ പള്ളിയിൽ നടക്കും.റോയി ഇലന്തൂർ നെല്ലിക്കാല തെക്കേവീട്ടിൽ തെക്കേവീട്ടിൽ തിരുവാതിൽ കുടുംബാംഗമാണ്.  

ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മതമേലധ്യക്ഷന്മാരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ബുധനാഴ്ച വൈകിട്ട് 5 മണിയ്ക്ക്  ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും  പൊതുദർശനവും ഉണ്ടായിരിക്കും.

അര നൂറ്റാണ്ടിലേറെ മധ്യ കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യ മാനവിക ഐക്യ മേഖലയിലെ പ്രകാശഗോപുരമായിരുന്നു റോയ് നെല്ലിക്കാല. ദീർഘകാലം വീക്ഷണം പത്രത്തിന്റെ പത്തനംതിട്ട ജില്ലാ ലേഖകനായിരുന്നു. പ്രസ് ക്ലബ് പത്തനംതിട്ട ജില്ലാ ഭാരവാഹിയുമായിരുന്നു.കേരള ഭൂഷണം, മനോരാജ്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ പത്തനംതിട്ട  ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.    

മലങ്കര സഭാതാരക, യുവദീപം എന്നിവയുടെ പത്രാധിപസമിതി അംഗം, മാർത്തോമാ സഭ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ്, മാർത്തോമാ സഭാ കൗൺസിൽ, യുവജനസഖ്യം കേന്ദ്ര ജനറൽ കമ്മിറ്റി അംഗം, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗവേർണിംഗ് ബോർഡ് അംഗം, അഖില കേരള ബാലജനസഖ്യം, കേരളാ   കൗൺസിൽ ഓഫ് ചർച്ചസ്,  എസ്.സി.എം, മാരാമൺ കൺവെൻഷൻ യുവവേദി തുടക്ക സംഘാടകൻ, വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണ്ണർ – കോഴഞ്ചേരി ക്ലബ് പ്രസിഡണ്ട്, സർവോദയ മണ്ഡലം, മദ്യവർജ്ജന പ്രസ്ഥാനം, മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ്, ഇന്ത്യൻ യൂത്ത് അസോസിയേഷൻ, മലങ്കര സാഹിത്യ സംഘം തുടങ്ങിയ ബഹുമുഖ മേഖലകളിൽ ഉജ്ജ്വല നേതൃത്വം നൽകി.

ഭാര്യ : മുളമൂട്ടിൽ തുണ്ടിയത്ത് എലിസബേത്ത് റോയ് (റിട്ട.ടീച്ചർ മാർത്തോമാ കോർപ്പറേറ്റ് മാനേജ്‌മെന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മുൻ ചെയർ പേഴ്സൺ, കേരളാ വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി )

മക്കൾ : റോബിൻ റോയ് ജോർജ്, വിവേക് തോമസ് റോയ്  
മരുമക്കൾ : റോണി, ബിൻസു
കൊച്ചു മക്കൾ : മാത്യു റോയ് റോബിൻ, നൈന ലിസ് റോയ്
സഹോദരർ: ഷേർലി അനിയൻ, പരേതരായ ജോർജ് സെൻ, ജോർജ്‌ ബെൻ.      

ഭാര്യ സഹോദരർ : സുശീൽ ടി തോമസ്, ന്യൂയോർക്ക് എപ്പിഫനി മാർത്തോമാ ഇടവകാംഗവും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ അനിൽ.ടി.തോമസ്,ജെസ്സി വിജു ചെറിയാൻ, വിൽസൺ .ടി തോമസ്, വിക്ടർ ടി.തോമസ് (യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ ചെയർമാൻ), സുമിന റജി  

ശുശ്രൂഷകളുടെ (ബുധനാഴ്ചയും വ്യാഴാഴ്ചയും) തത്സമയ ലൈവ് സ്ട്രീം ലിങ്ക്

www.youtube.com/glorianews

കൂടുതൽ വിവരങ്ങൾക്ക്,

അനിൽ.ടി.തോമസ് – 973 223 2686 (വാട്സ്ആപ്)    

റിപ്പോർട്ട് : ജീമോൻ  റാന്നി
    

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

15 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

16 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

20 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

22 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

23 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago