ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അവിസ്മരണീയമായി.
ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ച ചടങ്ങിൽ നിശബ്ദ പ്രാർത്ഥനകുശേഷം ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള 3 മിനിറ്റ് വീഡിയോ പ്രദർശിപ്പിച്ചു. ശ്രീ. ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) സ്വാഗത പ്രസംഗം നടത്തി. ശ്രീ. ബേബി മണക്കുന്നേൽ (പ്രസിഡന്റ്) അദ്യക്ഷ പ്രസംഗം നടത്തി. ജെയിംസ് കൂടൽ (ഒഐസിസി ചെയർമാൻ) സന്ദേശം നൽകുകയും അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
നോർത്ത് അമേരിക്കയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര അതിരൂപത ആർച്ച് ബിഷപ്പ് മാർ ടൈറ്റസ് യെൽദോ, ഡോ. എസ്.എസ്.ലാൽ, കോൺഗ്രസ് യുവമുഖം- അമരിക്കൻ മലയാളി സുഹൃത്ത് ഡോ. ആനി പോൾ, റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ,ഡോ കലാ ഷാഹി, ഫൊക്കാന സെക്രട്ടറി, ഡോ. ജേക്കബ് തോമസ് ഫോമാ പ്രസിഡന്റ, സജി എബ്രഹാം, വൈസ് പ്രസിഡന്റ്), ശ്രീ. ജിനേഷ് തമ്പി, വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്, സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് കളത്തിൽ വറുഗീസ്, ഒഐസിസി വൈസ് ചെയർമാൻ, സജോമോൻ ആന്റണി, ഉമ്മൻചാണ്ടിയുടെ മണ്ഡലത്തെ പ്രതിനിധീകരിച്ച് ന്യൂസ് 18 പാനൽ, പി പി ചെറിയാൻ (മീഡിയ കോർഡിനേറ്റർ), സജി പോത്തൻ- ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിക്കുന്ന ഭദ്രാസന കൗൺസിൽ അംഗം, ഡോ. ബ്രിഡ്ജറ്റ് ജോർജ്, ചിക്കാഗോ, ശ്രീ ജോബി ജോർജ്, വൈസ് ചെയർ, അനുപം രാധാകൃഷ്ണൻ, വൈസ് ചെയർ, ഡോ. ചേക്കോട്ടു രാധാകൃഷ്ണൻ, വൈസ് ചെയർ, അനിൽ ജെ മാത്യു, സാൻ ഫ്രാൻസിസ്കോ ചാപ്റ്റർ പ്രസിഡന്റ്, മില്ലി ഫിലിപ്പ് ,സ്റ്റീവൻ മറ്റത്തിൽ സജി ജോർജ് , തോമസ് രാജൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ജീമോൻ റാന്നി/ജോർജി വറുഗീസ്/ഡോ. മാമ്മൻ സി ജേക്കബ് എന്നിവർ എം സി മാരായിരുന്നു.
ശ്രീ ചാണ്ടി ഉമ്മൻ, അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ പ്രിയ പുത്രൻ നന്ദി പിതാവിനെ കുറിച്ചുള്ള സ്മരണകൾ പങ്കിടുകയും രേഖപ്പെടുത്തുകയും ചെയ്തു. ട്രഷറർ സന്തോഷ് എബ്രഹാം നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ സമ്മേളനം സമാപിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…