ന്യുയോര്‍ക്ക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ത്യാഗനിര്‍ഭര സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ശ്രീ ശ്രീ രവിശങ്കര്‍. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജന്‍ സംഘടിപ്പിച്ച സൂം മീറ്റിങ്ങില്‍ പുതുവത്സരാശംസകള്‍ അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു രവിശങ്കര്‍.
പ്രസിഡന്റ് ഡോ. സുധാകര്‍ അധ്യക്ഷത വഹിച്ചു. സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി മനുഷ്യ സമൂഹത്തിന് നല്‍കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അമേരിക്കയില്‍ ഇന്ത്യന്‍ ഒറിജിന്‍ ഡോക്ടര്‍ന്മാരുടെ സംഘടന (എഎപിഐ)യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ സുധാകര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതിനും ശ്രീ ശ്രീ രവിശങ്കര്‍ സമയം കണ്ടെത്തി.
2020 നിരവധി വെല്ലുവിളികളുടെ വര്‍ഷമായിരുന്നു. ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നെടുത്ത കോവിഡ് 19 എന്ന പ്രധാന വിഷയത്തിനു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മാനസികമായും ശാരീരികമായും കോവിഡ് 19 മനുഷ്യരാശിയെ തളര്‍ത്തിയിരിക്കുന്നു. ഇതില്‍ നിന്നും ഒരു മോചനം ആവശ്യമാണ്. 2021 വര്‍ഷം കോവിഡിനെ അതിജീവിക്കുന്ന ഒരു വര്‍ഷമായി തീരട്ടേയെന്ന് രവിശങ്കര്‍ ആശംസിക്കുകയും ചെയ്തു.
പുതുവത്സരാഘോഷണങ്ങളുടെ ഭാഗമായി ഗൗതം ഭരത്രാജ്, നിരന്‍ജാന എന്നീ കലാകാരന്മാര്‍ പങ്കെടുത്ത (ഇന്ത്യയില്‍ നിന്നും) ക്ലാസിക് മ്യൂസിക്കും ഉണ്ടായിരുന്നു.
By പി.പി. ചെറിയാന്‍
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…