America

പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി.

ജീമോൻ റാന്നി 
ഹൂസ്റ്റണ്‍:
വിദേശത്തുനിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് നിവേദനം നല്‍കി. മടങ്ങി എത്തുന്ന പ്രവാസികളോടുള്ള നിലവിലെ സമീപനം അംഗീകരിക്കാന്‍ കഴിയില്ല. നെഗറ്റീവ് ആര്‍ടിപിസിആര്‍ റിസല്‍റ്റുമായാണ് യാത്ര തിരിക്കുന്നത്. നാട്ടിലേക്ക് എത്തുമ്പോള്‍ ഇവിടെയും കോവിഡ് പരിശോധന നടത്തുന്നു. അപ്പോഴും നെഗറ്റീവ് ആയവരെ മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. എന്നിട്ടും കോവിഡ് വ്യാപനത്തിന്റെ വാഹകരായി പ്രവാസികളെ കാണാന്‍ ശ്രമിക്കുകയും നിര്‍ബന്ധിത ക്വാറന്റൈന് വിധിയ്ക്കുകയും ചെയ്യുന്നു.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി അടിയന്തഘട്ടത്തില്‍ നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് നിലവിലുള്ള ക്വാറന്റൈന്‍ മാനദണ്ഡം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ദിവസങ്ങളുടെ മാത്രം അവധിയുമായി നാട്ടിലേക്കെത്തുന്ന പ്രവാസി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയിട്ടും ക്വാറന്റീന്‍ സ്വീകരിക്കണമെന്നത് തെറ്റായ നയമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.  കോവിഡ് മാനദണ്ഡങ്ങളും പാലിക്കാനും വൈറസ്ബാധ വ്യാപിക്കാതെ ഇരിക്കാനും പ്രവാസികളുടെ പിന്തുണ ഉണ്ടാകും. ജന്‍മനാടിനുവേണ്ടി പ്രവാസലോകം സ്വീകരിച്ച് പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.

ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയന്‍, സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളി, ട്രഷറര്‍ ജെയിംസ് കൂടല്‍, വി. പി. അഡ്മിന്‍ സി. യു. മത്തായി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, വൈസ് ചെയര്‍പേഴ്‌സണുമാരായ ജോര്‍ജ് കുളങ്ങര, ഡോ. സൂസന്‍ ജോസഫ്, രാജീവ്‌നായര്‍, ഡോ. അജിത്ത് കവിദാസന്‍, വൈസ് പ്രസിഡന്റുമാരായ ബേബിമാത്യു സോമതീരം, എസ്. കെ. ചെറിയാന്‍, ജോസഫ് കില്ലിയന്‍, സിസിലി ജേക്കബ്, ചാള്‍സ് പോള്‍, ഷാജി എം. മാത്യു, ഇര്‍ഫാന്‍ മാലിഖ്, സെക്രട്ടറിമാരായ ടി. വി. എന്‍. കുട്ടി, ദിനേശ് നായര്‍, ജോയിന്റ് സെക്രട്ടറിമാരായ ഡോ. വി. എം. സുനന്ദകുമാരി, എന്‍.പി, വാസുനായര്‍, ജോയിന്റ് ട്രഷററുമാരായ പ്രൊമിത്യൂസ് ജോര്‍ജ്, വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ ആശങ്ക അറിയിച്ചു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

23 mins ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

1 hour ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

4 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

11 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago