ഷിക്കാഗോ: കൊറോണ വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്ന് ഗവേഷണം നടത്തുന്ന സംഘത്തിന്റെ സംഘത്തിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ വംശജനായ ഡോ. ജയന്ത് പിന്റൊവിനെ നിയമിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ മെഡിസിനാണ് പിന്റൊയെ നിയമിച്ച കാര്യം അറിയിച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം അധികവും നടക്കുന്നത് ഹെൽത്ത് കെയർ വർക്കേഴ്സിലാണെന്നും, ഇവരിലൂടെ പുറത്തു വരുന വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്നാണ് ഗവേഷണത്തിനാധാരമാക്കിയിരിക്കുന്നത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ, ജോലിസ്ഥലങ്ങളിലും, സ്റ്റോറുകളിലും ജോലി ചെയ്യുന്നവർ, കോവിഡിന്റെ ലക്ഷണങ്ങൾ പുറത്തറിയാതെ രോഗത്തിനടിമപ്പെട്ടവർ എന്നിവരിൽ നിന്നും മറ്റുള്ളവർക്ക് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ഡോ. പിന്റോയുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം നടത്തും.
സോഷ്യൽ ഡിസ്റ്റൻസിങ് ആറടി എന്നതു പഴയ സങ്കല്പമാണെന്നും ഇത്രയും ദൂരം സൂക്ഷിച്ചാൽ രോഗവ്യാപനം തടയാൻ കഴിയുമെന്ന് ഉറപ്പില്ലെന്നും ഗവേഷകർ കരുതുന്നു. കോവിഡ് രോഗികളിൽ നിന്നും പുറത്തുവരുന്ന വൈറസിനെ പത്തടി ദൂരത്തിൽ മോണിറ്റർ ചെയ്തു വൈറസിന്റെ സഞ്ചാരശേഷി കണക്കാക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഗവേഷകർ നേതൃത്വം നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ പിപിഇ രൂപം നൽകുവാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…