Categories: America

കൊവിഡ് 19; അമേരിക്കയി 41000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി; ചരമവാര്‍ത്തകള്‍ക്കായി 15 പേജ് മാറ്റിവെച്ച് ദിനപത്രം

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേര്‍മുഖമാണിതെന്നാണ് ട്വിറ്ററുകളില്‍ പലരുടേയും അഭിപ്രായം.

മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്.

നേരത്തെ ഇറ്റലിയിലും ദിനപത്രം ചരമവാര്‍ത്തകള്‍ക്കായി ഭൂരിഭാഗം പേജുകളും മാറ്റിവെച്ചിരുന്നു.

അമേരിക്കയില്‍ ഇതുവരെ 7,58,000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 41000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂയോര്‍ക്കില്‍ മാത്രം 18000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.

അമേരിക്കയില്‍ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 1997 പേര്‍ അമേരിക്കയില്‍ മരിച്ചു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നിരിക്കുകയാണ്. മറ്റു പ്രധാന രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്പെയിനില്‍ 1.99 ലക്ഷവും ഫ്രാന്‍സില്‍ 1.54 ലക്ഷവും ജര്‍മനിയില്‍ 1.46 ലക്ഷവും, യു.കെയില്‍ 1.21 ലക്ഷവും ആണ് കണക്കുകള്‍.

Newsdesk

Recent Posts

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…

3 mins ago

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

49 mins ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

20 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago