ബ്രിസ്ബൻ: ഓസ്ട്രേലിയിലുള്ള ഇപ്സ്വിച്ചിലെ മലയാളി നഴ്സും ഏവരുടെയും സ്നേഹഭാജനവുമായ അമ്പിളിരാജ് ഗിരീഷ് എന്ന അമ്പിളി ഈ കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് നാലുമണിക്ക് നിര്യാതയായി..കഴിഞ്ഞ ആറു മാസമായി ക്യാൻസർ രോഗിയായിരുന്നു… തന്റെ രോഗം അറിഞ്ഞു അറിഞ്ഞു അന്നുമുതൽ ക്യാൻസർ എന്ന മഹാമാരിക്കെതിരെ യുദ്ധം ചെയ്തു.. എങ്കിലും അവസാനം ശരീരം അതിനു കീഴടങ്ങി. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അനേകം രോഗികളുടെ കാൻസർ ഓപ്പറേഷന് പരിചരിച്ച അമ്പിളി അവസാനം തന്റെ പാൻക്രിയാസിൽ തുടക്കമിട്ട അർബുദ രോഗത്തിന്റെ മുൻപിൽ പതറാതെ അവസാനം വരെ ശുഭാപ്തി വിശ്വാസത്തോടെ അതിനെ നേരിട്ടു..
ഒരു മാലാഖയെപ്പോലെ ഏവരുടെയും അംഗീകാരത്തിന് പാത്രമായ തങ്ങളുടെ സഹപ്രവത്തകയുടെ ആകസ്മിക നിര്യാണത്തിൽ ഇപ്സ്വിച് ഹോസ്പിറ്റലും ഓപ്പറേഷൻ തിയേറ്റ റിലെയും ഡോക്ടഴ്സും നേഴ്‌സസും സ്റ്റാഫുകളും ആഗാഥമായ ദുഃഖം രേഖപ്പെടുത്തി.. Ipswich മലയാളികൾ എന്നല്ല അനേകം സുഹൃത്ത് ബന്ധങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥനകളും ആശംസകളും ഉണ്ടായിരുന്നുവെങ്കിലും ഈ അവസാനം ഒരു പുഞ്ചിരി തൂകി അമ്പിളി യാത്രയായി..
ഇപ്സ്വിച് ഹോസ്പിറ്റലിലെ palliative കെയർ വിഭാഗത്തിൽ ഞായറാഴ്ച വെളുപ്പിന് അന്ത്യയാത്ര പറഞ്ഞത് വിശ്വസിക്കാനാവാതെ ഇപ്സ്വിച്ചിലെ മലയാളി സമൂഹവും സുഹൃത്തുക്കളും യഥാർദ്ധ്യവുമായി പൊരുത്തപെടുവാൻ പാടുപെടുന്നു.. ഉഴവൂർ ശങ്കരശേരിൽ രാജപ്പൻ നായരുടെയും വത്സലകുമാരിയുടെയും ഏക പുത്രിയാണ് അമ്പിളി. അനുരാജ് സഹോദരനാണ്.
ഒരു വയസ്സും,പതിനൊന്നു വയസ്സും ഉള്ള രണ്ട് പെൺകുട്ടികളും ഭർത്താവായ ഗിരീഷ് ചന്ദ്രനും ആണ് കുടുംബാംഗങ്ങൾ..
പൊതുദർശനം Len Russell Funeral Director ഹാളിൽ ബുധനാഴ്ച ക്രമീകരിച്ചിരിക്കുന്നു വൈകുന്നേരം 2മുതൽ 3:30 വരെ കമ്മ്യൂണിറ്റി അംഗങ്ങൾക്കും 4 മുതൽ 6 വരെ ഹോസ്പിറ്റലിൽ സ്റ്റാഫിന് വേണ്ടിയും അറേഞ്ച് ചെയ്തിരിക്കുന്നു.. അതോടൊപ്പം അന്നേ ദിവസം 3:30 ന് കോവിഡ് മാനദണ്ഡം പാലിച്ച് ഒരു memmorial സർവീസ് ഉണ്ടായിരിക്കുന്നതാണ്..70 പേര് ആയിരിക്കും hall capacity…
Address :236/238 Brisbane St, West Ipswich QLD 4305
അമ്പിളിയുടെ കുടുംബത്തെയും ആഗ്രഹപ്രകാരം മരണാനന്തര ചടങ്ങുകൾക്കായി അമ്പിളിയെ നാട്ടിൽ ഉഴവൂര് ലേക്ക് കൊണ്ടു പോകുവാനായി നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു
അമ്പിളിയുടെ ദേഹവിയോഗത്തിൽ ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോമോൻ കുര്യൻ, സെക്രട്ടറി അനൂപ്, നവോദയ ബ്രിസ്ബൻ വേണ്ടി ജഗജീവ് കുമാർ സംസ്കൃതിക്ക് വേണ്ടി ബിപിൻ, ബ്രിസ്ബൻ ക്നാനായ അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജെയിംസ് മാത്യു, സീറോ മലബാർ ഇപ്സ്വിച് മിഷൻ വികാരി ഫാ വർഗീസ് വോവോലി എന്നിവർ അനുശോചനം അറിയിച്ചു
വാർത്ത : എബി പൊയ്ക്കാട്ടിൽ
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…