റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവു० അവകാശവു० സംരക്ഷിക്കാൻ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ നിർദ്ദേശിച്ച ‘ബിൽ 2022’ നിയമമാക്കണമെന്ന് ഓസ്‌ട്രേലിയായിലെ യാക്കോബായ സഭയുടെ ഭദ്രാസന കൗൺസിൽ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.
ആവശ്യമായ പരിഷ്‌ക്കരണങ്ങളോടെ നിർദിഷ്ട ചർച്ച് ബിൽ 2020 നിയമമാക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാരിന് കത്ത് അയക്കുന്നതിനുള്ള ക്യാമ്പയിൻ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എല്ലാ യാക്കോബായ ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തിക്കൊണ്ട്നടത്തുന്നതിന് ഭദ്രാസന കൗൺസിൽ നേതൃത്വം നൽകും.
എല്ലാ ഇടവകക്കാരിൽ നിന്നും കത്തുകൾ പ്രാദേശിക പള്ളി ഓഫീസുകൾ വഴി ശേഖരിക്കാൻ, 2022 മാർച്ച് 31 ന് മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത വിളിച്ചുചേർത്ത ഭദ്രാസന കൗൺസിൽ തീരുമാനിച്ചു. എല്ലാ വിശ്വാസികളും ഈ ക്യാമ്പയിനിൽ പങ്കെടുത്ത് ഈ ഞായറാഴ്ചയ്ക്കുള്ളിൽ അവരുടെ ഇടവക ഓഫീസിൽ കത്തുകൾ സമർപ്പിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോർജ് വയലിപറമ്പിൽ ഭദ്രാസന സെക്രട്ടറി ഡോ. എബിൻ ബേബി പിആർഒ ६ ജോയിന്റ് സെക്രട്ടറി എന്നിവരെ ബന്ധപ്പടുക 0470606908
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…