gnn24x7

ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷൻ നിർദ്ദേശിച്ച ചർച്ച് ബിൽ നിയമമാക്കണം- ഓസ്‌ട്രേലിയയിലെ യാക്കോബായ വിശ്വാസികൾ

0
913
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ : യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവു० അവകാശവു० സംരക്ഷിക്കാൻ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ നിർദ്ദേശിച്ച ‘ബിൽ 2022’ നിയമമാക്കണമെന്ന് ഓസ്‌ട്രേലിയായിലെ യാക്കോബായ സഭയുടെ ഭദ്രാസന കൗൺസിൽ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.

ആവശ്യമായ പരിഷ്‌ക്കരണങ്ങളോടെ നിർദിഷ്ട ചർച്ച് ബിൽ 2020 നിയമമാക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാരിന് കത്ത് അയക്കുന്നതിനുള്ള ക്യാമ്പയിൻ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എല്ലാ യാക്കോബായ ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തിക്കൊണ്ട്നടത്തുന്നതിന് ഭദ്രാസന കൗൺസിൽ നേതൃത്വം നൽകും.
എല്ലാ ഇടവകക്കാരിൽ നിന്നും കത്തുകൾ പ്രാദേശിക പള്ളി ഓഫീസുകൾ വഴി ശേഖരിക്കാൻ, 2022 മാർച്ച് 31 ന് മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത വിളിച്ചുചേർത്ത ഭദ്രാസന കൗൺസിൽ  തീരുമാനിച്ചു.  എല്ലാ വിശ്വാസികളും ഈ ക്യാമ്പയിനിൽ പങ്കെടുത്ത് ഈ ഞായറാഴ്ചയ്ക്കുള്ളിൽ അവരുടെ ഇടവക ഓഫീസിൽ കത്തുകൾ സമർപ്പിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ.  ജോർജ് വയലിപറമ്പിൽ ഭദ്രാസന സെക്രട്ടറി ഡോ. എബിൻ ബേബി പിആർഒ ६ ജോയിന്റ് സെക്രട്ടറി എന്നിവരെ ബന്ധപ്പടുക 0470606908

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here