മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികൾ നൽകുന്ന വിവരം. ആറു വയസിൽ താഴെയുള്ള പെൺകുട്ടികളാണ് രണ്ടു പേരും. മരിച്ച യുവതിക്കു 30 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് പൊലീസ് നിഗമനം.
ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോടു ചേർന്നു നിർത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. തീപ്പിടിത്ത വിവരം അറിഞ്ഞ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. അതേ സമയം മരിച്ചവരുടെ വിവരങ്ങൾ വിക്ടോറിയ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അപകടത്തിൽ ദൃക്സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടണമെന്നു നിർദേശിച്ചിട്ടുണ്ട്. വാഹനം കത്തിയതിനാൽ അപകട കാരണം കണ്ടെത്താനായിട്ടില്ല. ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തി മൃതദേഹം ആരുടേതാണ് എന്ന് ഉറപ്പിച്ച ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുക.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…