ബ്രിസ്ബെ൯: ബ്രിസ്ബണിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കൈരളി ബ്രിസ്ബെ൯ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം ‘ഓണം പൊന്നോണം’ ഫോറെസ്റ് ലേക്കിലുള്ള ലൈറ്റ് ഹൗസ് ഇവന്റ് സെന്റെറിൽ വെച്ച് വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 3 ന് നടത്തപ്പെടും. രാവിലെ 10 മണിയ്ക്ക് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങുകൾക്കു മോടി കൂട്ടും. രാവിലെ 10 മണി മുതല് ആരംഭിക്കുന്ന ഓണാഘോഷത്തിൽ തിരുവാതിര ഭാരത നാട്യം , മോഹിനിയാട്ടം , ക്ലാസിക്കൽ ഡാൻസുകൾ, സിനിമാറ്റിക് ഡാ൯സുകള്‍, നാടൻ പാട്ടുകൾ , സ്‌കിറ്റുകൾ, ഉൾപ്പെടെ വിവിധ കലാപരിപാടികൾ പരിപാടികള്‍ക്ക് കൂടുതല്‍ നിറം പകരും .
ഉപ്പേരി , പഴം, പപ്പടം, പായസം അടക്കം 22 ഓളം വിഭവങ്ങളുമായി നാവിൽ രുചിയൂറുന്ന വിഭവസമൃദ്ധമായ ഓണസദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള മാവേലിയുടെ വരവേല്പ് എന്നിവയാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രേത്യകത
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു തിരി തെളിയുമ്പോള്‍ അതില്‍ പകെടുക്കുവാ൯ കൈരളിയുടെ എല്ലാ അംഗങ്ങളെയും , അഭ്യുദയകാംഷികളെയും , എല്ലാ മലയാളി സുഹൃത്തുക്കളെയും കമ്മിറ്റി മെംബേഴസ് ക്ഷെണിക്കുന്നു
മറുനാട്ടിലെ സ്വന്തം തിരക്കുകള്‍ക്കിടയില്‍ അവനവന്റെ പൈതൃകത്തെ തിരിച്ചറിയുന്ന മലയാളിക്ക്, പൂക്കൂടയില് പൂ വാരി നിറച്ച്, പൂമുറ്റം തീര്ത്ത് അത്തം മുതല് പത്തുദിവസം ആര്ത്തുവിളിച്ച് മഹാബലിയെ വരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയ ഓണാഘോഷത്തിന്റെ സ്മരണ തന്റെ മക്കള്ക്ക് ആകാംവിധത്തില് പകര്ന്നുനല്കാന് കഴിയും വിധമാണ് ഈ പൊന്നോണം ഒരുക്കിയിരിക്കുന്നത് എന്ന് പ്രസിഡന്റ് ടോം ജോസഫ് , സെക്രട്ടറി സൈമൺ മുളങ്ങാണി , ട്രെഷറർ അരുൺ കല്ലൂപ്പറമ്പിൽ എന്നിവർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഈ ഓണഘോഷം വിജയപ്രദമാക്കുവാന് ബ്രിസ്ബെ൯ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളും സഹായിക്കണം എന്നും സംഘാടക൪ അഭ്യര്ത്ഥിക്കുന്നു.
കൈരളിയുടെ അംഗത്വം എടുക്കുന്നതിനും ‘ഓണം പൊന്നോണം’ പ്രേവശന കൂപ്പണുമായി ഇന്ന് തന്നെ താഴെപറയുന്നവരെ ബന്ധപെടുക
ടോം ജോസഫ് : 0422202684
സൈമൺ മുളങ്ങാണി : 0402767143
അരുൺ കല്ലുപുരക്കൽ : 0431533623
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…