വാർത്ത: എബി പൊയ്ക്കാട്ടിൽ
മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ രണ്ടാം വാർഷികം ജൂണ് 27 നു ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വികാരി റവ. ഫാ. സാം ബേബി കാർമികത്വം വഹിച്ച വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങില് “ദൈവനാമത്തില് ചെയ്യുന്ന ഏതൊരു പ്രവത്തിക്കും പ്രതിഫലം ലഭിക്കാതെ പോകയില്ല” എന്ന് അച്ചന് ഓര്പ്പിച്ചു. പള്ളി പുരയിടത്തോടു ചേര്ന്നുണ്ടായിരുന്ന 1 ഏക്കര് സ്ഥലം ഇടവക വാങ്ങുകയും കൈമാറ്റ നടപടിക്രമങ്ങള് പൂര്ത്തീകരിക്കുകയും ചെയ്ത ഈ അവസരത്തില് ഡെവലപ്പ്മെന്റെ കമ്മറ്റി കണ്വീനര് ശ്രീ. ഷാജു സൈമണ് ഈ പ്രവര്ത്തനങ്ങളെപ്പറ്റി വിശദമായ പ്രതിപാദിച്ചു.
ഇടവകയെ സംബന്ധിച്ച്, ഒരു പതിറ്റാണ്ടോളമായുള്ള സ്വപ്ന സാക്ഷാല്കാരത്തിന്റെ സമയം ആണ് ഇതെന്ന് സെക്രട്ടറി ശ്രീ. സഖറിയ ചെറിയാൻ തന്റെ നന്ദി പ്രകാശനത്തില് പറഞ്ഞു. ആശിര്വാദത്തിനു ശേഷം വികാരി റവ. ഫാ. സാം ബേബി, കൈക്കാരന് ശ്രീ. ലജി ജോർജ് എന്നിവരുടെ നേതൃത്വത്തില് റിബ്ബണ് മുറിച്ചു ഇടവകാംഗങ്ങള് പുതിയ സ്ഥലത്തേക്ക് പ്രവേശിച്ചു.
വൈകുന്നേരം നടന്ന ഓണ്ലൈന് പ്രാര്ത്ഥന യോഗത്തില് മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി പങ്കെടുക്കയും, തന്റെ സന്ദേശത്തില്, “നിഷ്കളങ്കതയും നേരും നിറഞ്ഞ ശ്ലീഹന്മാരേപ്പോലെ ആയിത്തീരുവാന് ശ്ലീഹാ നോമ്പ് പ്രാപ്തമാക്കട്ടെ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…