കൊച്ചി: ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിച്ചുമാറ്റാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കം തടഞ്ഞ് ഹൈക്കോടതി. കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് ഇനിയുമൊരു ഉത്തരവ് ഉണ്ടാകും വരെ വീടുകളൊന്നും പൊളിക്കരുതെന്ന് നിർദ്ദേശം നൽകി. വീടുകള് പൊളിക്കുന്നതിനെതിരെ ഉടമകള് നല്കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന 160ഓളം വിടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ഇതിന്റെ ഉടമകള്ക്ക് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്കിയിരുന്നു. കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിര്മ്മാണ പ്രവര്ത്തനങ്ങൾ അനധികൃതമാണെന്നും അത് പൊളിച്ചുമാറ്റണം എന്നാണ് നോട്ടീസിൽ പറയുന്നത്.
അതേസമയം വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായാണ് കെട്ടിടങ്ങൾ പൊളിക്കാന് നിർദേശിച്ചതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. നോട്ടീസ് ലഭിച്ചവര് ഈ മാസം 30നുളളിൽ മറുപടി നൽകണം എന്നും, അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നും ഇതിന്റെ ചെലവ് ഉടമകളുടെ കയ്യിൽ നിന്ന് ഈടാക്കുമെന്നും ആണ് ലക്ഷദ്വീപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…