Australia

പാത്രിയർക്കാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ: ആർച്ച് ഡയോസിസ് ഓഫ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ ഓസ്ട്രേലിയയുടെ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ ഈ വർഷം പാത്രിയർക്കാ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായി.
ഫെബ്രുവരി 18-ആം തീയതി ഭദ്രാസന അടിസ്ഥാനത്തിലും 20 തീയതി ഇടവക തലത്തിലും പാത്രിയർക്കാ ദിനാഘോഷം നടത്തും. ഫെബ്രുവരി 18-ആം തീയതി വിപുലമായ രീതിയിൽ ഭദ്രാസന അടിസ്ഥാനത്തിൽ നടക്കുന്ന പരിപാടികൾ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻ സെക്രട്ടറി അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയും സ്ലൈഹീക വാഴ്വുകൾ നൽകുകയും ചെയ്യും.
എഡി 34-ൽ ജെറുസലേം ആസ്ഥാനമായി യേശു ക്രിസ്തു സ്ഥാപിച്ച സഭ ക്രൈസ്തവർക്ക് ഉണ്ടായ പീഢനത്തെതുടർന്ന് അന്ത്യോഖ്യായിലേക്ക് പാലായനം ചെയ്യുകയും ശ്ലീഹന്മാരിൽ തലവനായ പത്രോസ് ശ്ലീഹയുടെ നേതൃത്വത്തിൽ അവർ സ്ലൈഹീക സിംഹാസനം അന്ത്യോഖ്യായിൽ സ്ഥാപിച്ച് അവിടെനിന്ന് ആഗോള സഭയുടെ സ്ലൈഹീക ഭരണം നിർവഹിക്കുകയും ചെയ്തു.

അപ്പോസ്തോലന്മാരുടെ തലവനായ വിശുദ്ധ പത്രോസ് ശ്ളീഹ അന്ത്യോഖ്യായിൽ തൻറെ സിംഹാസനം സ്ഥാപിച്ച് സഭയുടെ അടിസ്ഥാനം ഉറപ്പിച്ചതിന്റെ ഓർമയാണ് പാത്രിയർക്കാ ദിനാഘോഷം ആയി  സുറിയാനി ഓർത്തഡോക്സ് സഭ കത്തോലിക്കാ സഭ  എന്നീ പുരാതന സഭകൾ എല്ലാവർഷവും ഫെബ്രുവരി 22-ന് ആഘോഷിക്കുന്നത്. 
അന്ത്യോഖ്യായിൽ വെച്ചാണ് യേശുവിൻറെ പിൻഗാമികൾക്ക്  ക്രൈസ്തവർ എന്ന പേര് ആദ്യമായി ലഭിച്ചത്.സുറിയാനി സഭാ ഗോത്രത്തിന്റെ പിതാവാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവ എന്നറിയപ്പെടുന്നത്. വിശുദ്ധ പത്രോസിൻ്റെ പിൻഗാമിയായ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് വേണ്ടിയും പരിശുദ്ധ സഭയ്ക്ക് വേണ്ടിയും ഈ ദിനം വിശ്വാസികൾ പ്രത്യേകമായ പ്രാർത്ഥനകൾ നിർവഹിക്കും.

പതിനെട്ടാം തീയതി നടക്കുന്ന ഭദ്രാസന അടിസ്ഥാനത്തിലുള്ള പ്രോഗ്രാമിൽ അന്ത്യോഖ്യാ സിംഹാസനവും അപ്പോസ്തോലിക പിന്തുടർച്ചയും എന്ന വിഷയത്തിൽ റവ. ഡോക്ടർ ജേക്കബ് ജോസഫ് കശീശ പ്രബന്ധം അവതരിപ്പിക്കും. വിവിധ ദേവാലയങ്ങളിലെ  വിശ്വാസികൾ ഒരുക്കുന്ന  സുറിയാനി പാരമ്പര്യത്തിലുള്ള  കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 
Zoom Link: https://us02web.zoom.us/j/7518458315 Date: 18-Feb-2022 7:00 PM (AEST)Meeting ID: 751 845 8315Password: 275050

വിശദവിവരങ്ങൾക്ക് സ്പെഷ്യൽ കമ്മിറ്റി മെമ്പേഴ്സുമായി ബന്ധപ്പെടുക.
Fr. George Varghese (0470 606 708)

Sanju George (0435 938 866)

Eldo Issac Kollaramalil (0467 215 471)

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

1 hour ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

2 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

4 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

11 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago