റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
ബ്രിസ്‌ബേൻ : എട്ടു പതിറ്റാണ്ടുകളോളം ഭാരതത്തിന്റെ മക്കൾ നെഞ്ചേറ്റിയ നിഷ്കളങ്കമായ ശബ്ദം ഇനിയും മാന്ത്രികമായ ആ കണ്ഠത്തിൽ നിന്നും കേൾക്കാനാവില്ല. ഇന്ത്യയുടെ വാനമ്പാടി, ലതാ മങ്കേഷ്‌കർ എന്നെന്നേക്കുമായി നമ്മോട് വിടപറഞ്ഞു. പ്രാപഞ്ചിക ശക്തികളിൽ വിലയം പ്രാപിച്ച അവരുടെ ദീപ്തമായ ഓർമ്മകൾക്കുമുൻപിൽ ബ്രിസ്ബൻ മലയാളി സമൂഹത്തിന്റെ സ്മരണാഞ്ജലി….സംഗീതത്തെ പ്രേമിക്കുന്ന, കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുന്ന ” മ്യൂസിക് ലവേഴ്സ് ” എന്ന ബ്രിസ്ബനിലെ നിസ്വാർത്ഥ കൂട്ടായ്മ അവരുടെ കടമയും കർത്തവ്യവും ഉത്തരവാദിത്തവുമായി ഈയൊരു സന്ദർഭത്തെ ശിരസ്സാവഹിക്കുകയും തികച്ചും അനുയോജ്യമായ രീതിയിൽ ലതാജിക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
ലതാജിയുടെ ഭൗതിക ശരീരം മൃതിക്ക് കീഴ്പ്പെട്ടുവെങ്കിലും അവരുടെ പ്രണയ – വിരഹ -ശോക- സാന്ത്വന- ആർദ്ര രാഗങ്ങൾ മരണമില്ലാതെ എക്കാലവും നമ്മെ വലയം ചെയ്തിരിക്കുന്നുവെന്ന ഒരോർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഈ ചടങ്ങ്.February 19 ന് ബ്രിസ്ബൻ Holland park ലൈബ്രറി ഹാളിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ നാനാ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ കൃത്യമായ ഒരു പരിശ്ച്ചേദം പങ്കെടുക്കുകയും അവരുടെ ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ലതാജിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ ആലപിച്ചവർ : ശ്രീമതിമാർ സീമ ശ്രീകുമാർ, ഷീജ സജി, രജനി ദിനേശ്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…