gnn24x7

ബ്രിസ്‌ബേൻ മലയാളി സമൂഹം ലതാ മങ്കേഷ്‌കറിനു ആദരാജ്ഞലികൾ അർപ്പിച്ചു

0
506
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ 

ബ്രിസ്‌ബേൻ : എട്ടു പതിറ്റാണ്ടുകളോളം ഭാരതത്തിന്റെ മക്കൾ നെഞ്ചേറ്റിയ  നിഷ്കളങ്കമായ ശബ്ദം ഇനിയും മാന്ത്രികമായ ആ കണ്ഠത്തിൽ നിന്നും കേൾക്കാനാവില്ല. ഇന്ത്യയുടെ വാനമ്പാടി, ലതാ മങ്കേഷ്‌കർ എന്നെന്നേക്കുമായി നമ്മോട് വിടപറഞ്ഞു. പ്രാപഞ്ചിക ശക്തികളിൽ വിലയം പ്രാപിച്ച അവരുടെ ദീപ്തമായ ഓർമ്മകൾക്കുമുൻപിൽ ബ്രിസ്ബൻ മലയാളി സമൂഹത്തിന്റെ സ്മരണാഞ്ജലി….സംഗീതത്തെ പ്രേമിക്കുന്ന, കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുന്ന ” മ്യൂസിക് ലവേഴ്സ് ” എന്ന ബ്രിസ്ബനിലെ നിസ്വാർത്ഥ കൂട്ടായ്മ അവരുടെ കടമയും കർത്തവ്യവും ഉത്തരവാദിത്തവുമായി ഈയൊരു സന്ദർഭത്തെ ശിരസ്സാവഹിക്കുകയും തികച്ചും അനുയോജ്യമായ രീതിയിൽ ലതാജിക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

ലതാജിയുടെ ഭൗതിക ശരീരം മൃതിക്ക് കീഴ്പ്പെട്ടുവെങ്കിലും അവരുടെ പ്രണയ – വിരഹ -ശോക- സാന്ത്വന- ആർദ്ര രാഗങ്ങൾ മരണമില്ലാതെ എക്കാലവും നമ്മെ വലയം ചെയ്തിരിക്കുന്നുവെന്ന ഒരോർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഈ ചടങ്ങ്.February 19 ന് ബ്രിസ്ബൻ Holland park ലൈബ്രറി ഹാളിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ നാനാ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ കൃത്യമായ ഒരു പരിശ്ച്ചേദം പങ്കെടുക്കുകയും അവരുടെ ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ലതാജിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ ആലപിച്ചവർ : ശ്രീമതിമാർ സീമ ശ്രീകുമാർ, ഷീജ സജി, രജനി ദിനേശ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here