gnn24x7

ഔഷധ ​ഗുണങ്ങൾ ഏറെ, ഇത്തിരി കുഞ്ഞന്‍ ഗ്രാമ്പു അത്ര നിസാരക്കാരനല്ലാ

0
920
gnn24x7

ഗ്രാമ്പു പലപ്പോഴും ഭക്ഷണത്തിന് രുചിയുണ്ടാവാൻ ചേർക്കാറുണ്ടെങ്കിലും അതിന്റെ ഔഷധ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഗ്രാമ്പൂവിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇത് ദഹനേന്ദ്രിയത്തെ മൊത്തമായും ഉത്തേജിപ്പിക്കുന്നു. ശ്വസന പ്രക്രിയയെ പോഷിപ്പിക്കുന്നതിലും ഗ്രാമ്പു ഉത്തമമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

മോണ രോഗങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഗ്രാമ്പുവിന് കഴിവുണ്ട്. വൈറസുകൾ, ബാക്റ്റീരിയകൾ വിവിധ ഇനം ഫംഗസുകൾ എന്നിവയ്ക്കെതിരെ ഗ്രാമ്പു പ്രവർത്തിക്കുന്നുണ്ട്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ ഗ്യാസ് ട്രബിൾ വളരെ പെട്ടെന്നു തന്നെ ശമിക്കും.

ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടിൽ വച്ചാൽ വേദന കുറയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പു സഹായിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരാതെ തടയാനും ഗ്രാമ്പു ശീലമാക്കുന്നത് നല്ലതാണ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here