കാന്‍ബെറ: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്‌ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
‘എനിക്ക് കൂടുതല്‍ ഒന്നും നല്‍കാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം… ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്’ 25 വയസ് മാത്രം പ്രായമുള്ളപ്പോൾ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അവര്‍ പ്രതികരിച്ചതിങ്ങനെയാണ്.
2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം . 44 വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരി എന്ന നേട്ടവും ജനുവരിയില്‍ അവര്‍ സ്വന്തമാക്കി. 2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021-ല്‍ വിംബിള്‍ഡണ്‍, 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…