ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ നില്‍ക്കുന്ന അവസരത്തില്‍ തന്നെ വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷനുകള്‍ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്തിന് ഏറെ പറയുന്നു, കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ വരെ വൈറസിന് എതിരെ വാക്‌സിനേഷന്‍ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് ചൈനയുടെ വാദം. അമേരിക്ക, റഷ്യ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ വാക്‌സിനുകള്‍ വികസിപ്പിച്ച് അതിന്റെ വിവിധ ഘട്ട പരീക്ഷണങ്ങള്‍ പോലും ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലോകരാജ്യങ്ങള്‍ അംഗീകരിച്ച വാക്‌സിനുകള്‍ ഇതൊക്കെയാണ്.
ഫൈസര്‍ : ഇന്ന് ലോകത്ത് ഏറ്റവും കൂടുല്‍ പ്രചാരണം നേടിക്കൊണ്ടിരിക്കുന്നത് അമേരിക്കന്‍ ഫൈസര്‍ ബയോടെക്‌നോളജി കമ്പനി മുഖാന്തിരം വികസിപ്പിച്ചെടുത്തിരിക്കുന്ന ഫൈസര്‍ എന്ന കോവിഡ് വാക്‌സിനേഷനാണ്. ഇതിന് ആദ്യ അംഗീകാരം നല്‍കിയത് ബ്രിട്ടനാണ്. ഇപ്പോള്‍ ബ്രിട്ടണില്‍ മുഴുവന്‍ ഇത് വിതരണം ചെയ്തു തുടങ്ങി. ബ്രിട്ടണെ കൂടാതെ എസ്.എസ്, ബല്‍ജിയം, യു.എ.ഇ, സ്വിറ്റ്‌സര്‍ലാണ്ട്, സ്‌പെയിന്‍, സ്ലോവാക്യ, സെര്‍ബിയ, ഖത്തര്‍, മാള്‍ട്ട, പോളണ്ട്, ഒമാന, മെക്‌സിക്കോ, സൈപ്രസ്, ക്രൊയേഷ്യ, ചിലി, റാമാനിയ, ഇറ്റലി, ജര്‍മ്മനി. ഫ്രാന്‍സ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സൗദിഅറേബ്യ, കുവൈത്ത്, ഇസ്രയേല്‍, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, കോസ്റ്ററിക്ക, കാനഡ എന്നിവയാണ് ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയ രാജ്യങ്ങള്‍.
മൊഡേണ: മൊഡേണ വാക്‌സിനും 90 മുതല്‍ 96 ശതമാനം വരെ ഫലപ്രാപ്തി പറയുന്നുണ്ട്. ഈ വാക്‌സിനേഷന്‍ യു.എസും, കാനഡയും മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒക്‌സ്‌ഫോര്‍ഡും അസ്ട്രാസെനക്കയും ചേര്‍ന്ന് കോവിഷീല്‍ഡ് എന്ന പേരില്‍ വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയും യു.കെ.യും മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. അതേസമയം നിയന്ത്രിതമായ ഉപയോഗത്തിന് സ്പുട്‌നിക് എന്ന വാക്‌സിനേഷന് റഷ്യയും, അര്‍ജന്റീനയും , ബെലാറസും അംഗീകാരം നല്‍കിയിട്ടുണ്ട്. അതുപോലെ സിനോഫാം എന്ന വാക്‌സിന് ചൈനയും യു.എ.ഇയും അംഗീകാരം നല്‍കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…