Categories: BusinessKerala

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി.

പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ ആവിഷ്‌കൃതവുമായ ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ തനത്  ഫണ്ടുകള്‍ കേരള ബാങ്കിലും നിക്ഷേപിക്കാനാണ് 2020 ജൂലൈ 14 ലെ 40/2020 സര്‍ക്കുലറിലൂടെ ധനവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കേരള ബാങ്കിനും ഗുണപരമായ തീരുമാനമാണിത്. നിലവില്‍ സംസ്ഥാനത്തെ മുന്‍നിര ബാങ്കാണ് കേരള ബാങ്ക്. ഈ ബാങ്കിംങ് ശൃംഖലയെ ഒന്നാമതാക്കാനുള്ള നടപടികളാണ് മുന്നേറുന്നത്.

സര്‍ക്കാര്‍ സാമ്പത്തിക ഇടപാടുകളുടെ വലിയ ഭാഗം കേരള ബാങ്കുവഴിയാക്കുക എന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്. നാടിന്റെ സമ്പത്ത് നാടിന്റെ വികസനത്തിനും നേട്ടത്തിനും വിനിയോഗിക്കപ്പെടുമെന്ന് ഉറപ്പാക്കാനും കേരള ബാങ്ക് വഴി സാധിക്കും.

Newsdesk

Recent Posts

കോർക്കിൽ മരണപ്പെട്ട ജോയ്‌സ് തോമസിന്റെ പൊതുദർശനം ഇന്ന്

കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…

3 hours ago

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

17 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

19 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

1 day ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

2 days ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

3 days ago