Categories: BusinessKerala

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു; പവന് 39,480 രൂപ

തുടര്‍ച്ചയായ കുതിപ്പിനു മാറ്റം വന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 39,480 രൂപയായി.അതേസമയം, ലാഭമെടുപ്പ് തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ട സാധ്യതയുണ്ടെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില മെച്ചപ്പെട്ടുനില്‍ക്കുമെന്ന വിദഗ്ധരുടെ അനുമാനത്തിന് അടിവരയിട്ടാണ് നാലു ദിവസം കൊണ്ട് പവന് 2,800 രൂപ കുറഞ്ഞതിനു പിന്നാലെ ഇന്ന് 280 രൂപ കൂടിയത്. 4935 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില. പവന് കഴിഞ്ഞ ദിവസം 1,600 രൂപയുടെ ഇടിവുണ്ടായിരുന്നു.

ആഗോള വിപണിയില്‍ ചൊവാഴ്ച സ്പോട്ട് ഗോള്‍ഡിന് ആറു ശതമാനം ഇടിവുണ്ടായതിനു പിന്നാലെ ഇന്ന് ഒരു ശതമാനം വില ഉയര്‍ന്നു. ഔണ്‍സിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വില ഇടിവിന് കാരണം. പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതും വില താഴാന്‍ ഇടയാക്കി. എന്നാല്‍ ഇത് ശാശ്വതമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

6 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

21 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

23 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

1 day ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

1 day ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago