ലഖ്നൗ: പതിനഞ്ചുകാരിയായ പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ തടങ്കലില് പാര്പ്പിച്ച് മസങ്ങളോളം പീഡിപ്പിച്ച കേസില് നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. അവര് വേശ്യാവൃത്തിക്ക് പെണ്കുട്ടിയെ നിര്ബന്ധിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്തുവെന്ന് പെണ്കുട്ടി മൊഴി നല്കി. ഇവരുടെ കസ്റ്റഡിയില് നിന്നും രക്ഷപ്പെട്ട പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള് സ്വദേശിയുള്പ്പെടെ പ്രതികളെ ഉത്തര്പ്രദേശ് മഹാനഗര് പോലീസ് അറസ്റ്റു ചെയ്തത്.
പീഢനത്തിനിരയായ പെണ്കുട്ടി ഇപ്പോള് അഞ്ചുമാസം ഗര്ഭണിയാണ്. കേസിലെ ഒന്നാം പ്രതിയായ ഉപ്രേത കുമാര് പെണ്കുട്ടിക്ക് വീട്ടുജോലി വാങ്ങിച്ചു നല്കാമെന്ന വ്യാജ്യേനയാണ് പെണ്കുട്ടിയെ കൂടെ കൂട്ടിയത്. പിന്നീട് അയാള് യുവതിയെ സ്വയം പീഡിപ്പിച്ചു. പിന്നീട് വിവിധയിടങ്ങളില് കൊണ്ടുപോയി നിരവധി പേരാല് ബലാത്സംഗം ചെയ്യപ്പെട്ടു. ഇതുകൂടാതെ നിര്ബന്ധിപ്പിച്ച് പണത്തിന് വേണ്ടി ഇയാള് പെണ്കുട്ടിയെ നിരവധി പേര്ക്ക് കാഴ്ചവെച്ചുവെന്നും പെണ്കുട്ടി മൊഴി നല്കിയിട്ടുണ്ട്.
പെണ്കുട്ടിയെ മാസങ്ങളോളം മുറിക്കുള്ളില് പൂട്ടിയിട്ട് പീഡിപ്പിച്ചു. നിരവധിപേര് ചേര്ന്നും അല്ലാതെയും മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടു. ഒരു ദിവസം തന്നെ അഞ്ചും ആറും പേര് ചേര്ന്ന് ഒരുമിച്ചും അല്ലാതെയും പീഡിപ്പിച്ചതായി പെണ്കുട്ടി മൊഴി നല്കി. കൃത്യമായി ഭക്ഷണം പോലും തന്നിരുന്നില്ല. പലപ്പോഴും ഒരു തവണയോ രണ്ടു തവണയോ മാത്രമാണ് ഭക്ഷണം നല്കിയിരുന്നത്.
ഇവരില് നിന്നും എങ്ങിനെയോ രക്ഷപ്പെട്ട പെണ്കുട്ടി ആരുമറിയാതെ സ്വന്തം വീട്ടില് തിരിച്ചെത്തി. തുടര്ന്ന് ദിവസങ്ങള് കഴിഞ്ഞപ്പോള് പെണ്കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് അടുത്തുള്ള ഡോക്ടറുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് കുട്ടി ഗര്ഭണിയാണെന്ന് അമ്മ തിരിച്ചറിയുന്നത്. തുടര്ന്ന് അമ്മ പോലീസില് പരാതി നല്കിയതിന്റെ അടിസ്ഥാനത്തില് പെണ്കുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പീഢനവിവരങ്ങള് പുറത്തു വരുന്നത്. പ്രതികള്ക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ ശിക്ഷിച്ചു.
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…