ഗോവ: ഗോവ-ഇന്ത്യന് പനോരമ ചലച്ചിത്രമേളയ്്ക്ക് നാളെ തുടക്കമാവുന്നു. ഇത്തവണ മത്സരത്തിന് ആകെ 224 സിനിമകളാണ് ഉള്ളത്. അര്ജന്റീനന് സംവിധായകന് പാബ്ലോ സെസറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില് 2500 ഡെലിഗേറ്റുകള്ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരു ദിവസം പരമാവധി നാലു ഷോകള് മാത്രമായിരിക്കും നടക്കുക. ഓരോ പ്രദര്ശനം കഴിഞ്ഞാലും തീയറ്റര് ശുചിയാക്കുവാനും സാനിറ്റൈസ് ചെയ്യാനും തീരുമാനമുണ്ട്.
16-ാം തീയതി മുതല് 24 -ാമ തിയതി വരെയാണ് ഹൈബ്രിഡ് രിതിയില് മേള നടക്കുക. പ്രിയദര്ശന്, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്ര് ഷോകി (ഒസ്ട്രേലിയ), റൂബയ്യാത്ത് ഹൊസൈന് (ബംഗ്ലാദേശ്) എന്നിവരായിരിക്കും ജൂറി മെമ്പര്മാര്. ഡാനിഷ് സംവിധായകന് തോമസ് വിന്റര്ബെര്ഗിന്റെ അനതര് റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപന ചിത്രം.
ഇന്ത്യയില് നിന്നും മൂന്നു ചിത്രങ്ങള് മാത്രമാണ് അന്താരാഷ്ട്ര മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഗണേശ് വിനായകന് സംവിധാനം ചെയ്ത തേന്, സിദ്ധാര്ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്റ് ഹിസ് മാന്, കൃപാല് കലിതയുടെ ബ്രിഡ്ജ് എന്നിവയാണ് ഇന്ത്യയില് നിന്നും മത്സരവിഭാത്തിലുള്ള ചിത്രങ്ങള്. മത്സരവിഭാഗത്തില് ഇത്തവണ മലയാള സിനിമയില്ല. 23 ഫീച്ചര് സിനിമകളും 20 നോണ് ഫീച്ചര് സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…