gnn24x7

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

0
196
gnn24x7

ഗോവ: ഗോവ-ഇന്ത്യന്‍ പനോരമ ചലച്ചിത്രമേളയ്്ക്ക് നാളെ തുടക്കമാവുന്നു. ഇത്തവണ മത്സരത്തിന് ആകെ 224 സിനിമകളാണ് ഉള്ളത്. അര്‍ജന്റീനന്‍ സംവിധായകന്‍ പാബ്ലോ സെസറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരു ദിവസം പരമാവധി നാലു ഷോകള്‍ മാത്രമായിരിക്കും നടക്കുക. ഓരോ പ്രദര്‍ശനം കഴിഞ്ഞാലും തീയറ്റര്‍ ശുചിയാക്കുവാനും സാനിറ്റൈസ് ചെയ്യാനും തീരുമാനമുണ്ട്.

16-ാം തീയതി മുതല്‍ 24 -ാമ തിയതി വരെയാണ് ഹൈബ്രിഡ് രിതിയില്‍ മേള നടക്കുക. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്ര്‍ ഷോകി (ഒസ്‌ട്രേലിയ), റൂബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലാദേശ്) എന്നിവരായിരിക്കും ജൂറി മെമ്പര്‍മാര്‍. ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ ആണ് സമാപന ചിത്രം.

ഇന്ത്യയില്‍ നിന്നും മൂന്നു ചിത്രങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഗണേശ് വിനായകന്‍ സംവിധാനം ചെയ്ത തേന്‍, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്റ് ഹിസ് മാന്‍, കൃപാല്‍ കലിതയുടെ ബ്രിഡ്ജ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും മത്സരവിഭാത്തിലുള്ള ചിത്രങ്ങള്‍. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാള സിനിമയില്ല. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here