കൊച്ചി: ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. കൊറോണ കാലഘട്ടത്തിന് ഏറെ മുന്‍പ് തുടങ്ങിയ ചിത്രം രണ്ടാം ഷെഡ്യൂള്‍ ആവുമ്പോഴേക്കും ലോക്ഡൗണ്‍ ആരംഭിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണയുടെ ശക്തി കുറഞ്ഞതോടെ വീണ്ടും ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് നടന്‍ ജയസൂര്യ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ചിത്രീകരണത്തിനിടയില്‍ വലിയ ഒരു യന്ത്രം കയ്യില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചിത്രീകരണം നടത്താനുണ്ടായിരുന്നു. ഇത് ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്ന സംവിധാകനായ പ്രജേഷ് പറഞ്ഞു. എന്നാല്‍ വേണ്ട താന്‍ ഒറ്റയ്ക്ക് ചെയ്തുകൊള്ളാമെന്നാണ് ജയസൂര്യ പറഞ്ഞു. താന്‍ തന്നെ ചെയ്യുമ്പോള്‍ കൂറച്ചൂകൂടെ റിയാലിറ്റി വരുമെന്ന് ജയസൂര്യ പറഞ്ഞതിന്റെ അടിസ്ഥനാനത്തില്‍ പ്രജേഷ് തയ്യാറായി. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊടുന്നനെ യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടു തന്നെ ജയസൂര്യയുടെ കയ്യില്‍ നിന്നും താഴെ വീണു. ഭാഗ്യത്തിന് കയ്യിലൊ കാലിലോ അത് വീഴാതെ രക്ഷപ്പെടുകയായിരുന്നു.
വലിയ ഭാരമുള്ള ഈ ഉപകരണം കാലില്‍ വിഴുകയാണെങ്കില്‍ വലീയ അപകടങ്ങളും മ്റ്റും സംഭവിച്ചേനെ. എന്നാല്‍ ഒറ്റയ്ക്ക് താങ്ങി നിന്നുകൊണ്ടുള്ള സീനിന്റെ ഇടയില്‍ അപടകം സംഭവിച്ചിരുന്നുവെങ്കില്‍ നടന്‍ അതിനടിയില്‍പ്പെട്ടുപോവാനുമുള്ള സാധ്യത ഉണ്ടായിരുന്നു. എങ്കിലും തലനാരിഴയ്ക്ക് നടന്‍ രക്ഷപ്പെടുകയാണുണ്ടായത്. ജയസൂര്യയുടെ ആത്മാര്‍ത്ഥയെ സഹപ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…