ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി കാണുന്നത്. ഈ വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വരുന്നതും ഭീതി ജനിപ്പിക്കുന്നുണ്ട്.
പുല്ല, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് ഇത്തരം അസുഖം ബാധിച്ചവര്‍ കൂടുതലായും വരുന്നത്. നിരവധിപേര്‍ക്ക് ഈ അസുഖം ബാധിക്കുന്നതായി പരാതിയുണ്ട്. അതുകൊണ്ടു തന്നെ ഇത് പകര്‍ച്ച വ്യാധിയായിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു കൃത്യമായ അനുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല.
ഇതിനകം 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ വെറും ആറു പേര്‍ക്ക് മാത്രമാണ് അസുഖം ഭേദമായത്. ഇതില്‍ 15 പേര്‍ എലൂരുവിലെ ജില്ലാ ആശുപത്രിയിലും ഒരാള്‍ സമീപത്തുള്ള പ്രാദേശിക ആശുപത്രിയിലും ചികിത്സ തുടരുകയാണ്. ആശങ്കപ്പെടരുതെന്നും വിദഗ്ദഡോക്ടര്‍മാര്‍ വേണ്ടുന്ന ചികിത്സകള്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡി ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായി പഠിക്കാനും വേണ്ടുന്ന പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുക്കാനും പ്രത്യേകം സമിതിയെ സര്‍ക്കാര്‍ ഇതിനകം നിയോഗിച്ചു കഴിഞ്ഞു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…