gnn24x7

ആന്ധ്രയിലെ ഗോദാവരിയില്‍ അജ്ഞാതരോഗം പടരുന്നു : കനത്ത ജാഗ്രത

0
303
gnn24x7

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി കാണുന്നത്. ഈ വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വരുന്നതും ഭീതി ജനിപ്പിക്കുന്നുണ്ട്.

പുല്ല, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് ഇത്തരം അസുഖം ബാധിച്ചവര്‍ കൂടുതലായും വരുന്നത്. നിരവധിപേര്‍ക്ക് ഈ അസുഖം ബാധിക്കുന്നതായി പരാതിയുണ്ട്. അതുകൊണ്ടു തന്നെ ഇത് പകര്‍ച്ച വ്യാധിയായിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു കൃത്യമായ അനുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല.

ഇതിനകം 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ വെറും ആറു പേര്‍ക്ക് മാത്രമാണ് അസുഖം ഭേദമായത്. ഇതില്‍ 15 പേര്‍ എലൂരുവിലെ ജില്ലാ ആശുപത്രിയിലും ഒരാള്‍ സമീപത്തുള്ള പ്രാദേശിക ആശുപത്രിയിലും ചികിത്സ തുടരുകയാണ്. ആശങ്കപ്പെടരുതെന്നും വിദഗ്ദഡോക്ടര്‍മാര്‍ വേണ്ടുന്ന ചികിത്സകള്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡി ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായി പഠിക്കാനും വേണ്ടുന്ന പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുക്കാനും പ്രത്യേകം സമിതിയെ സര്‍ക്കാര്‍ ഇതിനകം നിയോഗിച്ചു കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here