America

പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സൈനികര്‍ക്ക് കിടക്കേണ്ടി വന്നത് പാര്‍ക്കിംഗ് ഏരിയയില്‍; മാപ്പ് പറഞ്ഞു ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികരോട് മാപ്പ് ചോ​ദിച്ച് പ്രസിഡന്റ് ജോബൈഡൻ. സൈനികര്‍ക്ക് താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടർന്ന് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തിലാണ് ജോ ബൈഡന്‍ മാപ്പ് പറഞ്ഞത്. നാഷണല്‍ ഗാര്‍ഡ് ബ്യൂറോയുടെ ചീഫിനെ ഫോണില്‍ വിളിച്ചാണ് ബൈഡന്‍ മാപ്പ് പറഞ്ഞത്.

പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികർക്ക് ടോയ്ലറ്റോ,കൃത്യമായ ഭക്ഷണമോ ഒന്നും ലഭിച്ചിരുന്നില്ല. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണുണ്ടായിരുന്നത്.

ട്രംപ് അനുകൂലികള്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് 25,000 ട്രൂപ്പുകളെയാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ എത്തിച്ചത്.

സൈനികര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കിടക്കുന്ന വീഡിയോ വൈറലായതോടെ നാടിന് തന്നെ ഇത് നാണക്കേടാണെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. കോവിഡ് പടരാനുള്ള സാധ്യതയെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബൈഡന്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

16 mins ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

17 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

18 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago