ന്യൂഡല്‍ഹി: സൂപ്രീംകോടതി നിയമങ്ങള്‍ ശരിയാവണ്ണം ഉപയോഗിക്കപ്പെടുന്നതിനെ പരാമര്‍ശിച്ച് നിലപാടുകള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ഒന്നും തന്നെ ചില പ്രത്യേക ആളുകളെ പീഡിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറാന്‍ പാടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി. ഒരു ദിവസം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് തന്നെ ആ വ്യക്തിക്ക് പല ദിവസങ്ങളില്‍ നിഷേധിക്കുന്നതിന് തുല്ല്യമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയോടനുബന്ധിച്ചാണ് ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയത്.
കേസ് പ്രകാരം പ്രഥമിക തെളിവുകള്‍ പ്രകാരം അര്‍ണബ് ഗോസ്വാമി ആത്മാഹത്യയ്ക്ക് പ്രേരിതനായി എന്നതിന് പ്രത്യേകിച്ച് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഈ തെളിവുകളെ വിലയിരുത്തുന്നതിലും അത് കണ്ടെത്തുന്നതിലും മുംബൈ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്.
നിയമങ്ങള്‍ നടപ്പിലാവുന്നതുപോലെ തന്നെ ക്രിമിനല്‍ നിയമങ്ങള്‍ മറ്റൊരു വ്യക്തിയെ ഹനിപ്പിക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നത് കണ്ടെത്തേണ്ടതും തടയേണ്ടതും ജില്ലാ കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ളവയുടെ ചുമതലയായി കണക്കാക്കാം.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…