gnn24x7

ക്രിമിനല്‍ നിയമങ്ങള്‍ ഒരു വ്യക്തിയെ പീഡിപ്പിക്കാനുള്ള ഉപാധികളാവാന്‍ പാടില്ലെന്ന് സുപ്രീംകോടതി

0
178
gnn24x7

ന്യൂഡല്‍ഹി: സൂപ്രീംകോടതി നിയമങ്ങള്‍ ശരിയാവണ്ണം ഉപയോഗിക്കപ്പെടുന്നതിനെ പരാമര്‍ശിച്ച് നിലപാടുകള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ഒന്നും തന്നെ ചില പ്രത്യേക ആളുകളെ പീഡിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറാന്‍ പാടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി. ഒരു ദിവസം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് തന്നെ ആ വ്യക്തിക്ക് പല ദിവസങ്ങളില്‍ നിഷേധിക്കുന്നതിന് തുല്ല്യമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയോടനുബന്ധിച്ചാണ് ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയത്.

കേസ് പ്രകാരം പ്രഥമിക തെളിവുകള്‍ പ്രകാരം അര്‍ണബ് ഗോസ്വാമി ആത്മാഹത്യയ്ക്ക് പ്രേരിതനായി എന്നതിന് പ്രത്യേകിച്ച് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഈ തെളിവുകളെ വിലയിരുത്തുന്നതിലും അത് കണ്ടെത്തുന്നതിലും മുംബൈ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്.

നിയമങ്ങള്‍ നടപ്പിലാവുന്നതുപോലെ തന്നെ ക്രിമിനല്‍ നിയമങ്ങള്‍ മറ്റൊരു വ്യക്തിയെ ഹനിപ്പിക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നത് കണ്ടെത്തേണ്ടതും തടയേണ്ടതും ജില്ലാ കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ളവയുടെ ചുമതലയായി കണക്കാക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here