ബ്രിട്ടണ്‍: ജനിതക വ്യതിയാനം സംഭവച്ച കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ ദേശീയ തലത്തില്‍ വീണ്ടും ശക്തമായ ലോക്ഡൗണ്‍ നടപ്പിലാക്കി. ഒന്നര മാസക്കാലത്തേക്കാണ് ലോക്ഡൗണ്‍. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഈ പ്രഖ്യാപനം ഇന്നലെ പൊതുജനങ്ങളോട് തുറന്നു പറഞ്ഞത്.
നിയമപ്രകാരം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫിബ്രവരി പകുതിവരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. അനിയന്ത്രിതമായ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് പരിഗണിച്ചാണ് ഈ ലോക്ഡൗണ്‍ ഉടനടി പ്രാബല്ല്യത്തില്‍ വരുത്തിയത്. അത്യാവശ്യ സര്‍വ്വീസുകള്‍ അല്ലാത്ത എല്ലാം അടച്ചിടുമെന്നാണ് നിയമം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ വിഭാഗങ്ങളും, പൊതുനിരത്തുകള്‍, മറ്റു സര്‍വീസുകള്‍ എല്ലാം നിര്‍ത്തലാക്കി. ഭക്ഷണ സാധനത്തിനും മെഡിക്കല്‍ ആവശ്യത്തിനുള്ളവ മാത്രമാണ് ഇപ്പോള്‍ വളരെ നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…