gnn24x7

ബ്രിട്ടണില്‍ വീണ്ടും ഒന്നര മാസത്തേക്ക് ലോക്ഡൗണ്‍

0
359
gnn24x7

ബ്രിട്ടണ്‍: ജനിതക വ്യതിയാനം സംഭവച്ച കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ ദേശീയ തലത്തില്‍ വീണ്ടും ശക്തമായ ലോക്ഡൗണ്‍ നടപ്പിലാക്കി. ഒന്നര മാസക്കാലത്തേക്കാണ് ലോക്ഡൗണ്‍. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഈ പ്രഖ്യാപനം ഇന്നലെ പൊതുജനങ്ങളോട് തുറന്നു പറഞ്ഞത്.

നിയമപ്രകാരം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫിബ്രവരി പകുതിവരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. അനിയന്ത്രിതമായ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് പരിഗണിച്ചാണ് ഈ ലോക്ഡൗണ്‍ ഉടനടി പ്രാബല്ല്യത്തില്‍ വരുത്തിയത്. അത്യാവശ്യ സര്‍വ്വീസുകള്‍ അല്ലാത്ത എല്ലാം അടച്ചിടുമെന്നാണ് നിയമം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ വിഭാഗങ്ങളും, പൊതുനിരത്തുകള്‍, മറ്റു സര്‍വീസുകള്‍ എല്ലാം നിര്‍ത്തലാക്കി. ഭക്ഷണ സാധനത്തിനും മെഡിക്കല്‍ ആവശ്യത്തിനുള്ളവ മാത്രമാണ് ഇപ്പോള്‍ വളരെ നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here