ഡബ്ലിന്‍: മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം നല്‍കാമെന്ന് തീരുമാനിച്ചത് വലിയ ആസ്വാസമായെന്ന് മൃഗശാലാ അധികൃതര്‍. ഡബ്ലിനിലെ മൃഗശാലകളിലെ മൃഗസംരക്ഷണത്തിനായി 1.6 മില്ല്യണ്‍ യൂറോ സര്‍ക്കാര്‍ നല്‍കാനുള്ള തീരുമാനത്തിലെത്തി. ഭവന-തദ്ദേശഭരണ-പൈതൃക മന്ത്രി ഡരാഗ് ഒ ബ്രയനും തിരഞ്ഞെടുപ്പിന്റെ പ്രത്യേക വകുപ്പ് കൈകാര്യം ചെയ്യുന്ന സഹമന്ത്രി മാല്‍ക്കം നൂനനും വെള്ളിയാഴ്ച രാത്രി വലിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
കോവിഡ് പശ്ചാത്തലത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡബ്ലിന്‍ മൃഗശാല മേധാവികള്‍ ഇവ അടച്ചു പൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ കോവിഡ് കാരണം ബുദ്ധിമുട്ട് നേരിടുന്ന കോര്‍ക്കിലെ ഫോട്ട വൈല്‍ഡ് ലൈഫ് പാര്‍ക്കിനു വേണ്ടിയും സര്‍ക്കാര്‍ ഈ പണം ചെലവഴിക്കും. ഇൗ പദ്ധതി പ്രകാരം അയര്‍ലണ്ടിലെ മുഴുവന്‍ 71 മൃഗശാലകളുടെയും നിരവധി അക്വേറിയങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഫണ്ട് ഉപയോഗിക്കുവാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍.
മൃഗശാലകള്‍ക്ക് വേണ്ടിയും അവരെ സഹായിക്കുന്നതിനും ഈ ഹ്രസ്വകാല സാമ്പത്തിക സഹായം നല്‍കുന്നതിനായി തദ്ദേശ, ഭവന, പൈതൃക വകുപ്പ് സദാ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്ന് മന്ത്രി നൂനന്‍ പറഞ്ഞു. സാധാരണ നിലയ്ക്ക് സംസ്ഥാനം മൃഗശാലകളുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായം ഒന്നും നല്‍കിയിരുന്നില്ല. മൃഗശാലയിലെ ശോചനീയാവസ്ഥ വലിയൊരു കാമ്പൈനായി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നടപടി കൈക്കൊണ്ടത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…