gnn24x7

ഡബ്ലിനിലെ മൃഗശാലയിലെ മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ 1.6 മില്ല്യണ്‍ യൂറോ ധനസഹായം

0
170
gnn24x7

ഡബ്ലിന്‍: മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം നല്‍കാമെന്ന് തീരുമാനിച്ചത് വലിയ ആസ്വാസമായെന്ന് മൃഗശാലാ അധികൃതര്‍. ഡബ്ലിനിലെ മൃഗശാലകളിലെ മൃഗസംരക്ഷണത്തിനായി 1.6 മില്ല്യണ്‍ യൂറോ സര്‍ക്കാര്‍ നല്‍കാനുള്ള തീരുമാനത്തിലെത്തി. ഭവന-തദ്ദേശഭരണ-പൈതൃക മന്ത്രി ഡരാഗ് ഒ ബ്രയനും തിരഞ്ഞെടുപ്പിന്റെ പ്രത്യേക വകുപ്പ് കൈകാര്യം ചെയ്യുന്ന സഹമന്ത്രി മാല്‍ക്കം നൂനനും വെള്ളിയാഴ്ച രാത്രി വലിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.

കോവിഡ് പശ്ചാത്തലത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡബ്ലിന്‍ മൃഗശാല മേധാവികള്‍ ഇവ അടച്ചു പൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ കോവിഡ് കാരണം ബുദ്ധിമുട്ട് നേരിടുന്ന കോര്‍ക്കിലെ ഫോട്ട വൈല്‍ഡ് ലൈഫ് പാര്‍ക്കിനു വേണ്ടിയും സര്‍ക്കാര്‍ ഈ പണം ചെലവഴിക്കും. ഇൗ പദ്ധതി പ്രകാരം അയര്‍ലണ്ടിലെ മുഴുവന്‍ 71 മൃഗശാലകളുടെയും നിരവധി അക്വേറിയങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഫണ്ട് ഉപയോഗിക്കുവാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍.

മൃഗശാലകള്‍ക്ക് വേണ്ടിയും അവരെ സഹായിക്കുന്നതിനും ഈ ഹ്രസ്വകാല സാമ്പത്തിക സഹായം നല്‍കുന്നതിനായി തദ്ദേശ, ഭവന, പൈതൃക വകുപ്പ് സദാ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്ന് മന്ത്രി നൂനന്‍ പറഞ്ഞു. സാധാരണ നിലയ്ക്ക് സംസ്ഥാനം മൃഗശാലകളുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായം ഒന്നും നല്‍കിയിരുന്നില്ല. മൃഗശാലയിലെ ശോചനീയാവസ്ഥ വലിയൊരു കാമ്പൈനായി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നടപടി കൈക്കൊണ്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here