gnn24x7

തിരഞ്ഞെടുപ്പ് കോവിഡിന് വിനയാവും : ആശങ്കപ്പെട്ട് ആരോഗ്യവിദഗ്ധര്‍

0
285
gnn24x7

തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ഒത്തുകൂടുകയും വീട് വിടാന്തരം കയറിയിറങ്ങുന്നതും എല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നമായേക്കാമെന്നാണ് ഇവരുടെ വിദഗഗധോപദേശം. ഇപ്പോള്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമായിട്ടില്ലെന്ന വാസ്തവം എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ വാര്‍ഡുകളിലും എല്ലാ വിഭാഗത്തിലുമുള്ള സ്ഥാനാര്‍ത്ഥികള്‍ നിലവില അഞ്ചും പത്തും ആളുകളുമായാണ് കയറി ഇറങ്ങുന്നത്. ഇതു തന്നെ വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. എന്നാല്‍ പ്രചാരണത്തിന് കൂടെ പോവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനോ, അതിനുള്ള മാനദണ്ഡങ്ങളോ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശനമാക്കിയിട്ടുമില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന് പൊതുവെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതല്ലാതെ, വീട് സന്ദര്‍ശിക്കുന്നവര്‍ ആ വീടുകളില്‍ ഉള്ളിലേക്ക് കടക്കുവാന്‍ പാടില്ലെന്നും കൂടെ പോവുന്നവരുടെ എണ്ണം രണ്ടോ മൂന്നോ ആയി നിജയപ്പെടുത്താനുമുള്ള സംവിധാനങ്ങള്‍ ഒന്നും നടക്കുന്നില്ല.

കേരളത്തില കോവഡിന് ഒരു രണ്ടാം വരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷില്‍ പറഞ്ഞു. കേരളത്തില്‍ ഒക്ടോബര്‍ 17 മുതലാണ് കോവിഡ് നിരക്കുകള്‍ കുറച്ചെങ്കിലും കുറഞ്ഞത്. എന്നാല്‍ പിന്നീട് കോവിഡ് വ്യാപനം കുറയുമെന്ന് പ്രത്യാശിച്ചെങ്കിലും വീണ്ടും രണ്ടാം വരവ് എന്ന നിലയില്‍ കോവിഡ് വ്യാപനം ക്രമേണ കൂടി വരുന്നതായി അവര്‍ മുന്നറിയിപ്പ് നല്‍കി. ചിലപ്പോള്‍ ഇലക്‌ഷേന്‍ കഴിയുന്നതോടെ അവയുടെ വിനിമയ നിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കോവിഡ് ഡല്‍ഹിയില്‍ രണ്ടാം വേവ് ആഞ്ഞടിച്ചത് എല്ലാവര്‍ക്കും ഒരു പാഠമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അത് മൂന്നും നാലും മാസങ്ങളുടെ ഇടവേളകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അതുണ്ടായിട്ടില്ലെന്നു വേണം പറയാന്‍. ഡല്‍ഹിയില്‍ ഒന്നു കുറഞ്ഞതും അടുത്ത ആഴ്ചകളില്‍ വീണ്ടും അത് ക്രമാതീതമായി വര്‍ധിച്ചു തുടങ്ങി. മുഖാവരണം കര്‍ശനമാക്കുകയും ഷേക്ക് ഹാന്റുകള്‍ കൊടുക്കാതിരിക്കുകയും പ്രായമാവരെ സ്പര്‍ശിക്കാതിരിക്കുകയും ചുംബിക്കാതിരിക്കുകയും കുട്ടികളെ എടുക്കാതിരിക്കുകയും ചെയ്യണമെന്ന് പ്രത്യേകം അവര്‍ നിര്‍ദ്ദേശിച്ചു.

ഇനി ഇലക്‌ഷേനോട് അനുബന്ധിച്ച് മിക്കവാറും പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും ഇലക്ഷന്‍ ഡ്യൂട്ടികളില്‍ സജീവമായിപ്പോകാനുള്ള സാധ്യത നിലനില്‍ക്കേ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നേക്കാനും കൂടുതല്‍ മോശമായ നിലയില്‍ വ്യാപനം നടക്കുവാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here