തിരുവനന്തപുരം: 24 മണിക്കൂറുകളായി ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ ഇ.ഡിയുടെ റെയഡ് ആരംഭിച്ചിട്ട്. ബംഗ്ലൂരുവില്‍ ഈ സമയം ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ബിനീഷിന്റെ വീട് ഉള്‍പ്പെടെ ആറിടത്ത് റെയ്ഡ് നടത്തുന്നത്. എന്നാല്‍ പ്രായമായ അമ്മ ഉള്‍പ്പെടെ ഭാര്യയേയു മറ്റും വീട്ടുതടങ്കലിലാക്കിയിട്ട് പുറം ലോകവുമായി ഒരു ബന്ധമില്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും ഇത് കൊലപാതക കുറ്റമൊന്നുമല്ലല്ലോ, അങ്ങിനെ ആണെങ്കില്‍ തന്നെ അതിന് അമ്മയും ഭാര്യയും മറ്റു ബന്ധുക്കളെയും ഇത്തരത്തില്‍ പീഡിപ്പിക്കേണ്ടതുണ്ടോ, മാനുഷിക പരിഗണനപോലും ഇ.ഡി. തരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇതിനിടെ ബിനീഷിന്റെ അമ്മയെയും മറ്റും വീട്ടിനുള്ളില്‍ ഇ.ഡി. തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റു ബന്ധുക്കള്‍ എത്തിയപ്പോള്‍ ആരെയും അകത്തേക്ക് പോവാനോ ബന്ധപ്പെടാനോ ഇ.ഡി. അനുവദിക്കുന്നില്ല. കൂടാതെ പ്രൊട്ടക്ഷന് വന്ന പോലീസ് ആരെയും കടത്തി വിട്ടതുമില്ല. എന്നാല്‍ ഇ.ഡി ഇക്കാര്യത്തില്‍ ഒന്നും മറുപടി പറയുന്നില്ലെന്നാണ് പോലീസിന്റെ നിലപാടുകള്‍. എന്നാല്‍ പ്രായമായ അമ്മയും ഭാര്യയും ബിനീഷിന്റെ ഇടപാടുമായ എന്തു ബന്ധമാണുള്ളത് എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. ഇനി അധവാ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെങ്കിലും മറ്റെന്തിനും തങ്ങള്‍ തയ്യാറുമാണ്. പക്ഷേ, എന്തിനാണ് ഇങ്ങനെ 24 മണിക്കൂറുകളായി വീട്ടുതടങ്കലില്‍ അവരെ വച്ചിരിക്കുന്നത് എന്നാണ് ബന്ധുക്കള്‍ പോലീസിനോട് ചോദിക്കുന്നത്.
തങ്ങളുടെ സഹോദരിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ എന്നാണെന്ന് അറിയാനാണ് തങ്ങള്‍ ഒന്നു കാണണമെന്ന് പറയുന്നത്. അതു തികച്ചും മനുഷ്യത്വത്തിന്റെ പേരില്‍ പോലും ഇ.ഡി. അനുവദിക്കുന്നില്ല. മറ്റൊരു കാര്യത്തിനും തങ്ങള്‍ തടസം നില്‍ക്കുന്നതുമില്ല. പക്ഷേ, എന്തിനാണ് ഇങ്ങനെ വൈരാഗ്യം തീര്‍ക്കുന്നതുപോലെ ഇ.ഡി. തങ്ങളോട് പെരുമാറുന്നത് എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. എന്നാല്‍ ഇ.ഡി.യുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രമാണ് തങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാാനവുക എന്നാണ് പോലീസിന്റെ നിലപാടുകള്‍. ഇ.ഡി. ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെന്നുമാണ് പോലീസിന്റെ ഉത്തരം. തങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അനുസിക്കാനെ കഴിയുള്ളൂ എന്നും പൂജപ്പുര പോലിസ് വ്യക്തമാക്കി.
അതേസമയം കണ്ണൂര്‍ ധര്‍മടത്തുള്ള ബിനീഷിന്റെ സുഹൃത്തിന്റെ വിട്ടിലും ഇതേ സമയം റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. എങ്ങിനെയും ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന നിലപാടോകൂടിയാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്. എന്നാല്‍ വീട്ടുതടങ്കലിലാക്കിയ ഭാര്യയെയും അമ്മയേയും കൊണ്ട് ചില രേഖകളില്‍ അവര്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പിടിവിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ അകത്തേക്ക് പോവാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് ഗെയിറ്റില്‍ കുറ്റിയിരുപ്പ് സമരം തുടങ്ങിയ ബന്ധുക്കളെ കാണാന്‍ ആഗ്രഹമില്ലെന്ന് അകത്തുള്ള ബിനീഷിന്റെ അമ്മയും ഭാര്യയും പറഞ്ഞു എന്ന് പോലിസിന്റെ ഭാഷ്യം.
എന്നാല്‍ ഒരിക്കലും അവര്‍ അങ്ങിനെ പറയുകയില്ലെന്നും അത് ഇ.ഡി.യുടെ ഭീഷണി ഭയന്നാണ് അവര്‍ പറഞ്ഞിട്ടുണ്ടാവുക. അല്ലെങ്കില്‍ ഇ.ഡി. അതിഭീകരമായി ഭീഷണിപ്പെടുത്തിയിട്ടും ഉണ്ട് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവര്‍ കുത്തിയിരിപ്പ് സമരം ശക്തമാക്കി. എന്നാല്‍ സ്ഥതി കൂടുതല്‍ വഷളാവാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുമെന്നാണ് ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…