തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ടുമെന്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാലപ്പഴക്കം കൊണ്ട് കിടക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രാപേജ് പോളിസി പ്രകാരം പൊളിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. 2022 ഏപ്രിലോടുകൂടി പ്രാബല്ല്യത്തില്‍ വരുമെന്നാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കാണ് ഈ നടപടി.
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് ഈ പുതിയ നടപടി. തിങ്കളാഴ്ചയാണ് ഈ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്. ഭാരതത്തിലെ വായുമലിനീകരണം തടയുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് സ്‌ക്രാപേജ് പോളിസി കേന്ദ്രം നടപ്പിലാക്കിയത്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്ര നിതിന്‍ ഗഡ്കരി ഒരു വര്‍ഷം മുന്‍പേ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഈ നിയമം വരുന്നതോടെ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ രംഗത്ത് വന്‍ കുതിച്ചു കയറ്റം സംഭവിക്കുമെന്നും റോഡു സുരക്ഷ, പ്രകൃതി മലിനീകരണം എന്നിവയ്ക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍. ഇതനുസരിച്ച് മോട്ടോര്‍ വാഹന നിയമ വ്യവസ്ഥ മാറ്റം വരുത്തുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…