gnn24x7

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍പൊളിക്കാമെന്ന് സര്‍ക്കാര്‍

0
117
gnn24x7

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ടുമെന്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാലപ്പഴക്കം കൊണ്ട് കിടക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രാപേജ് പോളിസി പ്രകാരം പൊളിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. 2022 ഏപ്രിലോടുകൂടി പ്രാബല്ല്യത്തില്‍ വരുമെന്നാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കാണ് ഈ നടപടി.

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് ഈ പുതിയ നടപടി. തിങ്കളാഴ്ചയാണ് ഈ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്. ഭാരതത്തിലെ വായുമലിനീകരണം തടയുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് സ്‌ക്രാപേജ് പോളിസി കേന്ദ്രം നടപ്പിലാക്കിയത്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്ര നിതിന്‍ ഗഡ്കരി ഒരു വര്‍ഷം മുന്‍പേ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഈ നിയമം വരുന്നതോടെ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ രംഗത്ത് വന്‍ കുതിച്ചു കയറ്റം സംഭവിക്കുമെന്നും റോഡു സുരക്ഷ, പ്രകൃതി മലിനീകരണം എന്നിവയ്ക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍. ഇതനുസരിച്ച് മോട്ടോര്‍ വാഹന നിയമ വ്യവസ്ഥ മാറ്റം വരുത്തുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here