ഗ്വാളിയോര്‍:15 വർഷം മുമ്പ് കാണാതായ ഒരു പോലീസ് ഉദ്യോഗസ്ഥനെ മധ്യപ്രദേശിലെ ഗ്വാളിയറിന്റെ ഫുട്പാത്തിൽ ഗ്വാളിയോര്‍ ഡിഎസ്പിയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കണ്ടെത്തി. മാനസിക വിഭ്രാന്തിയിൽ നിന്ന് കഷ്ടപ്പെടുന്ന അദ്ദേഹത്തെ തീർത്തും അസ്വസ്ഥമായ അവസ്ഥയിലാണ് കണ്ടെത്തിയത്.
മാലിന്യക്കൂമ്പാരത്തിൽ അവശേഷിക്കുന്ന ഭക്ഷണത്തിനായി തിരയുന്ന അദ്ദേഹം തണുപ്പിൽ നന്നായി വിറയ്ക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥർ ഇത് കണ്ട് തന്റെ ജാക്കറ്റ് അദ്ദേഹത്തിന് നീട്ടി. അപ്പോൾ സംഭവിച്ചത് അദ്ഭുതമായിരുന്നു. അയാൾ പോലീസുകാരുടെ പേര് വിളിക്കുകയുണ്ടായി.
വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ അവർ തിരിച്ചറിഞ്ഞു മുമ്പിൽ നിൽക്കുന്നത് 15 വർഷം മുൻപ് കാണാതായ തങ്ങളുടെ സഹപ്രവർത്തകനാണെന്നു. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥരായ തോമറും ബഹദൂറും അദ്ദേഹത്തെ ഒരു എൻജിഒ നടത്തുന്ന ഒരു അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ കൂടുതൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ കുറച്ചുകാലം താമസിക്കും.
“1999 ൽ ഞങ്ങളോടൊപ്പം പോലീസ് സേനയിൽ ചേർന്ന ഒരു നല്ല അത്‌ലറ്റും ഷാർപ്പ് ഷൂട്ടറുമാണ് മിശ്ര. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങൾ നേരിട്ടു തുടങ്ങി. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ചികിത്സിച്ചു,ചികിത്സയിലിരിക്കെയാണ് മനീഷിനെ കാണാതാവുന്നത്,” തോമർ പറഞ്ഞു.
അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയും അദ്ദേഹത്തെ വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യുമെന്ന് ഡിഎസ്പി അറിയിച്ചു.
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…