ന്യൂഡല്‍ഹി: കാണാതായ നിരവധി കുട്ടികളെ മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ സീമാ ഠാക്കയ്ക്ക് പ്രമോഷനും നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളും തേടിയെത്തി. ഡല്‍ഹി പോലീസ് വിഭാഗത്തിലാണ് സീമ ഠാക്ക ജോലി ചെയ്യുന്നത്. ഡല്‍ഹിയിലെ സമയ്പൂര്‍ ബാദലി സ്റ്റേഷനിണ് സമീപ ജോലി ചെയ്യുന്നത്.
തന്റെ പ്രവര്‍ത്തന മേഖലയായ സ്റ്റേഷന്‍ പരിധിയില്‍ മാത്രമല്ല സീമ പ്രവര്‍ത്തിച്ചത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കാണാതായ നിരവധി കുട്ടികളെ ഇതുപോലെ സീമ കണ്ടെത്തുകയും മാതാപിതാക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ 76 കുട്ടികളെ സീമ കണ്ടെത്തി. ഇതില്‍ 56 പേര്‍ 14 വയസ്സിന് താഴെയുള്ളവരാണ് എന്നതും വളരെ വിചിത്രമാണ്. സീമയുടെ ഈ പ്രവര്‍ത്തിയില്‍ അഭിനന്ദിച്ച് ഡല്‍ഹി പോലീസ് ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍ നല്‍കി ആദരിച്ചു.
കാണാതാവുന്ന കുട്ടികളെ പെട്ടെന്ന് കണ്ടെത്തുന്നതിനായി ഡല്‍ഹി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു പദ്ധതി രൂപവത്കരിച്ചിരുന്നു. അതുപ്രകാരം 14 വയസിന് താഴെയുള്ള അമ്പതോ അതില്‍ കൂടുതലോ കുട്ടികളെ കണ്ടെത്തുന്ന പോലീസുകാര്‍ ആരായാലും അവര്‍ക്ക് ടേണ്‍ പ്രെമോഷന്‍ നല്‍കുമെന്നായിരുന്നു പദ്ധതി. ഇത്തരത്തില്‍ ഔട്ട് ഓഫ് ടേണ്‍ പ്രെമോഷന്‍ ലഭ്യമാവുന്ന ആദ്യത്തെ ഹെഡ്‌കോണ്‍സ്റ്റബിളാണ് സീമ.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…