gnn24x7

കാണാതായ 76 കുട്ടികളെ മൂന്നു മാസത്തിലുള്ളില്‍ കണ്ടെത്തിയ ഹെഡ്‌കോണ്‍സ്റ്റബിളിന് അഭിനന്ദനം

0
726
gnn24x7

ന്യൂഡല്‍ഹി: കാണാതായ നിരവധി കുട്ടികളെ മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ സീമാ ഠാക്കയ്ക്ക് പ്രമോഷനും നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളും തേടിയെത്തി. ഡല്‍ഹി പോലീസ് വിഭാഗത്തിലാണ് സീമ ഠാക്ക ജോലി ചെയ്യുന്നത്. ഡല്‍ഹിയിലെ സമയ്പൂര്‍ ബാദലി സ്റ്റേഷനിണ് സമീപ ജോലി ചെയ്യുന്നത്.

തന്റെ പ്രവര്‍ത്തന മേഖലയായ സ്റ്റേഷന്‍ പരിധിയില്‍ മാത്രമല്ല സീമ പ്രവര്‍ത്തിച്ചത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കാണാതായ നിരവധി കുട്ടികളെ ഇതുപോലെ സീമ കണ്ടെത്തുകയും മാതാപിതാക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ 76 കുട്ടികളെ സീമ കണ്ടെത്തി. ഇതില്‍ 56 പേര്‍ 14 വയസ്സിന് താഴെയുള്ളവരാണ് എന്നതും വളരെ വിചിത്രമാണ്. സീമയുടെ ഈ പ്രവര്‍ത്തിയില്‍ അഭിനന്ദിച്ച് ഡല്‍ഹി പോലീസ് ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍ നല്‍കി ആദരിച്ചു.

കാണാതാവുന്ന കുട്ടികളെ പെട്ടെന്ന് കണ്ടെത്തുന്നതിനായി ഡല്‍ഹി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു പദ്ധതി രൂപവത്കരിച്ചിരുന്നു. അതുപ്രകാരം 14 വയസിന് താഴെയുള്ള അമ്പതോ അതില്‍ കൂടുതലോ കുട്ടികളെ കണ്ടെത്തുന്ന പോലീസുകാര്‍ ആരായാലും അവര്‍ക്ക് ടേണ്‍ പ്രെമോഷന്‍ നല്‍കുമെന്നായിരുന്നു പദ്ധതി. ഇത്തരത്തില്‍ ഔട്ട് ഓഫ് ടേണ്‍ പ്രെമോഷന്‍ ലഭ്യമാവുന്ന ആദ്യത്തെ ഹെഡ്‌കോണ്‍സ്റ്റബിളാണ് സീമ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here