വാഷിംഗ്ടൺ: ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ ആശംസകളുമായി അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചു കൊണ്ടാണ് ആഗോളതലത്തിൽ സംഘടിപ്പിച്ച വിർച്വൽ ആഘോഷച്ചടങ്ങിൽ മേരിയും പങ്കാളിയായത്. പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അംബാസഡർ തരണ്‍ജിത്ത് സിംഗ് സന്ധുവിനും പുറമെ മുഴുവൻ ഭാരതീയർക്കും ആശംസ അറിയിച്ചു കൊണ്ടായിരുന്നു മേരിയും ആഘോഷത്തിൽ ഒപ്പം ചേർന്നത്.
‘ഇന്ത്യയിലും ഇന്ത്യൻ-അമേരിക്കക്കാര്‍ക്കും ലോകത്തിലെ മുഴുവൻ ഇന്ത്യക്കാര്‍ക്കും ഇന്ന് സുപ്രധാനമായ ഒരു ദിനമാണ്.. ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്.. നിങ്ങൾ സ്വാതന്ത്ര്യത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, അംബാസഡർ തരൺജിത്ത് സിംഗ് സന്ധു എന്നിവർക്കും എല്ലാ ഇന്ത്യക്കാർക്കും ഞാൻ ആശംസകൾ അറിയിക്കുന്നു’ എന്നായിരുന്നു മേരിയുടെ വാക്കുകള്‍.
‘അയൽക്കാര്‍ എന്നു പറയുന്നത് അതിർത്തികൾ മാത്രം പങ്കിടുന്നവരല്ല മറിച്ച് ഹൃദയങ്ങളും പങ്കിടുന്നവരാണ്’ എന്നും സോഷ്യൽ മീഡിയയിൽ മേരി കുറിച്ചു. താരത്തിന്‍റെ ദേശീയ ഗാനത്തിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകിയത്. നിരവധി ആളുകൾ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…
ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…
ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…