gnn24x7

ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ ആശംസകളുമായി അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ

0
339
gnn24x7

വാഷിംഗ്ടൺ: ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ ആശംസകളുമായി അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചു കൊണ്ടാണ് ആഗോളതലത്തിൽ സംഘടിപ്പിച്ച വിർച്വൽ ആഘോഷച്ചടങ്ങിൽ മേരിയും പങ്കാളിയായത്. പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അംബാസഡർ തരണ്‍ജിത്ത് സിംഗ് സന്ധുവിനും പുറമെ മുഴുവൻ ഭാരതീയർക്കും ആശംസ അറിയിച്ചു കൊണ്ടായിരുന്നു മേരിയും ആഘോഷത്തിൽ ഒപ്പം ചേർന്നത്.

‘ഇന്ത്യയിലും ഇന്ത്യൻ-അമേരിക്കക്കാര്‍ക്കും ലോകത്തിലെ മുഴുവൻ ഇന്ത്യക്കാര്‍ക്കും ഇന്ന് സുപ്രധാനമായ ഒരു ദിനമാണ്.. ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്.. നിങ്ങൾ സ്വാതന്ത്ര്യത്തിന്‍റെ  വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, അംബാസഡർ തരൺജിത്ത് സിംഗ് സന്ധു എന്നിവർക്കും എല്ലാ ഇന്ത്യക്കാർക്കും ഞാൻ ആശംസകൾ അറിയിക്കുന്നു’ എന്നായിരുന്നു മേരിയുടെ വാക്കുകള്‍.

‘അയൽക്കാര്‍ എന്നു പറയുന്നത് അതിർത്തികൾ മാത്രം പങ്കിടുന്നവരല്ല മറിച്ച് ഹൃദയങ്ങളും പങ്കിടുന്നവരാണ്’ എന്നും സോഷ്യൽ മീഡിയയിൽ മേരി കുറിച്ചു. താരത്തിന്‍റെ ദേശീയ ഗാനത്തിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകിയത്. നിരവധി ആളുകൾ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

gnn24x7