ന്യൂഡല്‍ഹി: ബ്രിട്ടണിലെ പുതിയ ജനിതക മാറ്റം വന്ന വൈറസുകള്‍ പരക്കുന്ന സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങളിലെന്നപോലെ ഇന്ത്യയും ബ്രിട്ടണില്‍ നിന്നു വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ജനുവരി 8 മുതല്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമായാന മന്ത്രി ഹര്‍ദീപ് സിങ് പൂരി അറിയിച്ചു.
അതേസമയം ജനുവരി 23 വരെയുള്ള ഫൈ്‌ളറ്റുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഈ കാലഘട്ടത്തില്‍ ഒരാഴ്ചയില്‍ പരമാവധി 15 ഫൈ്‌ളറ്റുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ. ഇതുകൂടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗ്ലൂരു, ഹൈദരാബാദ് എന്നിവടങ്ങളിലേക്ക് മാത്രമായിരിക്കും സര്‍വ്വീസുകള്‍ ഉണ്ടാവുക. വിശദമായ വിവരങ്ങള്‍ ഉടനടി പുറത്തുവിടുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലേക്കും നിങ്ങള്‍ ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ അത് സ്വകാര്യ ഏജന്‍സിവഴിയാണെങ്കിലും ഓണ്‍ലൈന്‍ ആണെങ്കിലും കൃത്യമായി ഏത് എയര്‍ലൈന്‍സ് ആണെന്നും അവരുടെ കോവിഡ് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും കൃത്യമായി അന്വേഷിച്ച് അതിനുള്ള കോവിഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍, പേപ്പറുകള്‍ എന്നിവ കൃത്യമാക്കിയിട്ട് മാത്രമെ യാത്രാ ടിക്കറ്റുകള്‍ എടുക്കുവാന്‍ പാടുകയുള്ളൂ. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വിചാരിച്ച സമയത്ത് യാത്ര ചെയ്യാന്‍ സാധിക്കാതെ വരും. കോവിഡ് മാനദണ്ഡങ്ങള്‍ പലതും അതാത് ദിവസങ്ങളിലും പോലും മാറ്റങ്ങള്‍ വരുന്നതിനാല്‍ അതും ടിക്കറ്റുകള്‍ എടുക്കുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യയിലെ 2020 വര്‍ഷത്തെ വിമാന യാത്രക്കാരുടെ കണക്കുകളും മന്ത്രി പുറത്തുവിട്ടു. ഇതുപ്രകാരം ഡിസംബര്‍ 2020 വരെ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നായി 2,13,079 യാത്രക്കാര്‍ വന്നിറങ്ങി. ഏതാണ്ട് 2,224 രാജ്യാന്തര ഫൈ്‌ളറ്റുകളാണ് സര്‍വ്വീസ് നടത്തിയത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…