Buzz News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

ഗോവ: ഗോവ-ഇന്ത്യന്‍ പനോരമ ചലച്ചിത്രമേളയ്്ക്ക് നാളെ തുടക്കമാവുന്നു. ഇത്തവണ മത്സരത്തിന് ആകെ 224 സിനിമകളാണ് ഉള്ളത്. അര്‍ജന്റീനന്‍ സംവിധായകന്‍ പാബ്ലോ സെസറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരു ദിവസം പരമാവധി നാലു ഷോകള്‍ മാത്രമായിരിക്കും നടക്കുക. ഓരോ പ്രദര്‍ശനം കഴിഞ്ഞാലും തീയറ്റര്‍ ശുചിയാക്കുവാനും സാനിറ്റൈസ് ചെയ്യാനും തീരുമാനമുണ്ട്.

16-ാം തീയതി മുതല്‍ 24 -ാമ തിയതി വരെയാണ് ഹൈബ്രിഡ് രിതിയില്‍ മേള നടക്കുക. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്ര്‍ ഷോകി (ഒസ്‌ട്രേലിയ), റൂബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലാദേശ്) എന്നിവരായിരിക്കും ജൂറി മെമ്പര്‍മാര്‍. ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ ആണ് സമാപന ചിത്രം.

ഇന്ത്യയില്‍ നിന്നും മൂന്നു ചിത്രങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഗണേശ് വിനായകന്‍ സംവിധാനം ചെയ്ത തേന്‍, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്റ് ഹിസ് മാന്‍, കൃപാല്‍ കലിതയുടെ ബ്രിഡ്ജ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും മത്സരവിഭാത്തിലുള്ള ചിത്രങ്ങള്‍. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാള സിനിമയില്ല. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.

Newsdesk

Recent Posts

യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവച്ചു

യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. അതോടൊപ്പം പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും അപൂർവ ഭൂമി…

22 mins ago

മോഹൻലാലിൻ്റെജൻമദിനമായമെയ് ഇരുപത്തി ഒന്നിന് ജോർജുകുട്ടിയും കുടുംബവും  എത്തുന്നു

മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 മോഹൻലാലിൻ്റെ ജൻമദിനമായ…

47 mins ago

ഇന്ധന ആശ്വാസ പാക്കേജ് പ്രഖ്യാപനം: ഡീസലിന് 20 സെന്റ്, പെട്രോളിന് 15 സെന്റ് കുറവ്; അലവൻസ് ഇരട്ടിയാക്കി, NORA ലെവി നിർത്തിവെക്കും

നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…

10 hours ago

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്; യാത്രക്കാർ ദുരിതത്തിൽ

ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…

14 hours ago

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…

14 hours ago

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…

14 hours ago