തിരുവനന്തപുരം: കേരളത്തില് ഇന്ന് മാത്രം 11,755 പേര്ക്ക് കോവിഡ് ബാധിച്ചുവെന്ന് പിണറായി വിജയന് അറിയിച്ചു. മലപ്പുറമാണ് ഇന്ന് ഏറ്റവും കൂടുതല് റിപ്പോര്ട്ട് ചെയ്യപ്പെട്ടത് 1632 പേര്. തൊട്ടടുത്ത് കോഴിക്കോടാണ് 1324 പേര്. തിരുവനന്തപുരം 1310, തൃശ്ശൂര്-1208, എറണാകുളം- 1191, കൊല്ലം-1107, ആലപ്പുഴ 843, കണ്ണൂര് 727, പാലക്കാട് 677, കാസര്കോട് -539, കോട്ടയം 523, പത്തനംതിട്ട 348, വയനാണ് 187, ഇടുക്കി 139 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലുമുള്ള രേഖപ്പെടുത്തിയ കണക്കുകള്.
ഇന്ന് രേഖപ്പെടുത്തിയത് 23 മരണങ്ങളാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 40 പേര് വിദേശത്തു നിന്നും എത്തിയവരാണ്. 169 പേര് ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവരും. ഇന്ന് മാത്രം 10,471 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചു എന്നാണ് കണക്കുകള്. എന്നാല് 952 പേരുടെ വ്യക്തമായ ഉറവിടം അറിയില്ല. ഇന്ന് മാത്രം 116 ആരോഗ്യപ്രവര്ത്തകര്ക്ക് രോഗം ബാധിച്ചു.
കേരളത്തില് ഇനിയും പ്രതിദിന കണക്കുകള് വര്ദ്ധിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇപ്പോള് ഒട്ടുമിക്ക ജില്ലകളിലും രോഗം ശക്തമായി വ്യാപിക്കുവാന് തുടങ്ങി. ശക്തമായ ലോക്ഡൗണ് നടത്തിയിരുന്ന കാലത്തിന്റെ എത്രയോ മടങ്ങാണ് ഇപ്പോള് രോഗികളെന്ന് അദ്ദേഹം വിലയിരുത്തി. ഇപ്പോള് ആളുകള്ക്ക് ശ്രദ്ധവളരെ കുറവാണെന്നും കൊറോണയെ ഭയക്കേണ്ട എന്ന നിലപാടുള്ളതും വലീയ പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…