തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ഫിബ്രവരിയില്‍ നിലവില്‍ വരുമെന്ന് കേളര മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി.
ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച കരട് രേഖ പ്രഖ്യാപിച്ചിരുന്നു. ഈ വരുന്ന ഏപ്രില്‍ മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോവിഡ് തൊഴില്‍ സാഹചര്യങ്ങളെ പ്രതിസന്ധിയിലാക്കിയതിനെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് ഉടന്‍ കേരള സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഫാഷനായി മാറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹചര്യത്തെ കേരള സര്‍ക്കാര്‍ കൂടുതല്‍ ഉപയോഗിക്കാനാണ് തൊഴില്‍ പോര്‍ട്ടല്‍ പ്രാബല്ല്യത്തിലാക്കുന്നത്.
ഇപ്പോള്‍ കേരളത്തില്‍ അഞ്ചുലക്ഷത്തിലധികം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. ഇതേ കൂടാതെ വീട്ടിലിരുന്നോ വീടിന്റെ പരിസരത്ത് ഇരുന്നോ ജോലി ചെയ്യുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ വേറെയും ഉണ്ട്. ഇതില്‍ ഉദ്ദേശം 16 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇനിയും കേരളത്തില്‍ വീട്ടിലിരുന്ന് നൂതന ഡിജിറ്റില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…